പ്രവാസി തൊഴിലാളികള്‍കായുള്ള പ്രീ-ഡിപാര്‍ചര്‍ ഓറിയന്റേഷന്‍ ട്രെയിനിംഗ് പരിപാടി; പരിശീലനം നല്‍കിയത് ഒരു ലക്ഷം പേര്‍ക്ക്; പുതിയ പോര്‍ടല്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു

 


തിരുവനന്തപുരം: (www.kvartha.com 28.07.2021) വിദേശത്ത് ജോലി തേടി പോകുന്നവര്‍ക്കായുള്ള ഗവണ്‍മെന്റിന്റെ പ്രീ-ഡിപാര്‍ചര്‍ ഓറിയന്റേഷന്‍ ട്രെയിനിംഗ് (പിഡിഒടി) പരിപാടിയില്‍ ഒരു ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കുക എന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കി. ഇതോടനുബന്ധിച്ചു വെര്‍ച്വല്‍ മോഡില്‍ നടന്ന ചടങ്ങില്‍ 1,00,000-ാമത്തെ പങ്കാളിക്ക് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പങ്കാളിത്ത സെര്‍ടിഫികെറ്റ് കൈമാറി. ഒപ്പം പുതിയ പിഡിഒടി പോര്‍ടല്‍ http://pdot(dot)mea(dot)gov(dot)in ന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

പ്രവാസി തൊഴിലാളികള്‍കായുള്ള പ്രീ-ഡിപാര്‍ചര്‍ ഓറിയന്റേഷന്‍ ട്രെയിനിംഗ് പരിപാടി; പരിശീലനം നല്‍കിയത് ഒരു ലക്ഷം പേര്‍ക്ക്; പുതിയ പോര്‍ടല്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു

ദേശീയ നൈപുണ്യ വികസന കോര്‍പറേഷനും സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും അനുബന്ധമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രി (സി ഐ ഐ ), ഫികി, കേന്ദ്ര ഇലക്‌ട്രോണിക്‌സ്- ഐ ടി മന്ത്രാലയം എന്നിവയുടെ പൊതു സേവന കേന്ദ്രങ്ങള്‍ കൂടി ഉള്‍പെടുത്തി രാജ്യത്തൊട്ടാകെ പിഡിഒടി കേന്ദ്രങ്ങള്‍ 30ല്‍ നിന്ന് 100 ല്‍ അധികം വരെ വിപുലീകരിക്കുകയും പങ്കാളികളെ വൈവിധ്യവത്കരിക്കുകയും ചെയ്തതായി മുരളീധരന്‍ പറഞ്ഞു.

വിദേശത്തേക്ക്, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റ് ഇസിആര്‍ രാജ്യങ്ങളിലേക്കും പോകുന്ന ഇന്‍ഡ്യന്‍ പ്രവാസി തൊഴിലാളികളുടെ, സോഫ്റ്റ് സ്‌കില്‍സ് വര്‍ധിപ്പിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം 2018 ല്‍ പിഡിഒടി പരിപാടി ആരംഭിച്ചു. ലക്ഷ്യസ്ഥാനമായ രാജ്യത്തിന്റെ സംസ്‌കാരം, ഭാഷ, പാരമ്പര്യം, ദേശീയ നിയമങ്ങളും ചട്ടങ്ങളും മനസിലാക്കാന്‍ പ്രവാസി തൊഴിലാളികളെ ഓറിയന്റേഷന്‍ സഹായിക്കുന്നു.

അവരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി വിവിധ സര്‍കാര്‍ സംരംഭങ്ങളായ പ്രവാസി ഭാരതീയ ഭീമ യോജന, ഇന്‍ഡ്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫന്‍ഡ്,  പ്രവാസി ഭാരതീയ സഹായതാ കേന്ദ്രങ്ങള്‍ തുടങ്ങിയവ അറിയാനും ഇത് സഹായിക്കുന്നു.

Keywords:  Pre-Departure Orientation Training Program for Migrant Workers; Training imparted to one lakh persons; The new portal was inaugurated by Union Minister V Muraleedharan, Thiruvananthapuram, News, Politics, V.Muraleedaran, Minister, Inauguration, Protection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia