ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലക്കേസില്‍ പ്രതിയായ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ മൈസൂര്‍ ജയിലില്‍ കൊല്ലപ്പെട്ടു

 


മൈസൂര്‍: (www.kvartha.com 10.11.2016) ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനും പൂ വില്‍പനക്കാരനുമായ പ്രശാന്ത് പൂജാരി (26) വധക്കേസില്‍ പ്രതിയായ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ മൈസൂര്‍ ജയിലില്‍ കൊല്ലപ്പെട്ടു. മംഗളൂരുവിലെ മുസ്തഫ കാവൂരാ (29)ണ് കുത്തേറ്റു മരിച്ചത്. തടവുകാര്‍ തമ്മില്‍ രാവിലെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് മുസ്തഫയ്ക്ക് കുത്തേല്‍ക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്.

കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മുസ്തഫയെ ജയിലധികൃതര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മംഗളൂരുവിലെ കിരണ്‍ ഷെട്ടി എന്നയാളാണ് മുസ്തഫയെ അക്രമിച്ചതെന്നാണ് ജയിലധികൃതര്‍ പറയുന്നത്. ഇയാള്‍ക്കെതിരെ മാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒക്ടോബര്‍ ഒമ്പതിനാണ് പ്രശാന്ത് പൂജാരി വെട്ടേറ്റ് മരിച്ചത്. ഈ കേസില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് പ്രതി മുസ്തഫ കുത്തേറ്റു മരിച്ചത്. കുത്തേറ്റ് രക്തംവാര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം.

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലക്കേസില്‍ പ്രതിയായ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ മൈസൂര്‍ ജയിലില്‍ കൊല്ലപ്പെട്ടു

Keywords:  Kerala, Karnataka, SDPI, Death, Murder, Jail, Case, Accused, Accused-dies, Injured, Musthafa, Prashanth Poojari, Prashant Poojary murder-accused stabbed to death in Mysuru jail.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia