കരിപ്പൂർ വിമാനത്താവളത്തിൽ വധശിക്ഷയെ എതിർത്തുകൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

 


കരിപ്പൂർ വിമാനത്താവളത്തിൽ വധശിക്ഷയെ എതിർത്തുകൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു
കരിപ്പൂർ: മുംബൈ ഭികരാക്രമണക്കേസിലെ മുഖ്യപ്രതി അജ്മല്‍ കസബിന്റെ വധശിക്ഷയെ പരോക്ഷമായി എതിര്‍ത്തുകൊണ്ടുള്ള പോസ്റ്ററുകള്‍ കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് കണ്ടെത്തി. കസബിന്റെ വധശിക്ഷയെ നേരിട്ട് പരാമര്‍ശിക്കാതെ പരോക്ഷമായി അതിനെതിരെയുള്ള വിമര്‍ശനങ്ങളാണ് പോസ്റ്ററുകളിൽ ഉള്ളത്. 6 പോസ്റ്ററുകളാണ് വൈകീട്ടോടെ കണ്ടെത്തിയത്.

വധശിക്ഷയുടെ ഉല്‍ഭവത്തെക്കുറിച്ചും അതിന്റെ മനുഷ്യത്വരഹിതമായ സ്വഭാവത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളും പോസ്റ്ററുകളിലുണ്ട്. കസബിന്റെ വധശിക്ഷയുടെ പശ്ചാത്തലത്തില്‍ ആസൂത്രിതമായ നീക്കമാണ് ഇതിനു പിന്നില്‍ എന്ന നിഗമനത്തില്‍ പൊലീസും വിമാനത്താവളത്തിലെ മറ്റു സുരക്ഷാവിഭാഗങ്ങളും അന്വേഷണം തുടങ്ങി.

Keywords: Kerala, Posters, Karipur, Airport, Execution, Against, Ajmal Kasab, Intelligence agency, Criticism, Probe,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia