Remanded | ബസിലെ യാത്രയ്ക്കിടെ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ പൊലീസുകാരന്‍ റിമാന്‍ഡില്‍
Sep 28, 2022, 17:24 IST
ഇരിങ്ങാലക്കുട: (www.kvartha.com) ബസിലെ യാത്രയ്ക്കിടെ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ റിമാന്‍ഡില്‍. പോക്സോ കേസ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സി ബി ഐ യില്‍ ഡെപ്യൂടേഷനിലുള്ള പൊലീസ് ഡ്രൈവര്‍ പുല്ലൂര്‍ സ്വദേശി രതീഷ് മോനെ (38) യാണ് തൃശ്ശൂര്‍ പ്രിന്‍സിപല്‍ പോക്സോ കോടതി റിമാന്‍ഡ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരക്കുണ്ടായിരുന്ന ബസില്‍ ഇരുന്ന് യാത്രചെയ്തിരുന്ന രതീഷ് അടുത്തുനിന്ന പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടി പ്രതിരോധിച്ച് കരഞ്ഞ് ബഹളം വെയ്ക്കുകയും തുടര്‍ന്ന് സഹയാത്രികര്‍ ഇടപെട്ട് ഇയാളെ തടഞ്ഞുവെച്ചശേഷം ഇരിങ്ങാലക്കുട സ്റ്റാന്‍ഡിലെത്തിച്ച് പൊലീസിന് കൈമാറുകയുമായിരുന്നു.
സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യംചെയ്യലിലാണ് പൊലീസ് ഡ്രൈവറായിരുന്നുവെന്നും ഇപ്പോള്‍ ഡെപ്യൂടേഷനില്‍ സി ബി ഐ എറണാകുളം യൂനിറ്റില്‍ ഡ്രൈവറാണെന്നും അറിയുന്നത്. ഇരിങ്ങാലക്കുട എസ് എച് ഒ അനീഷ് കരീം പോക്സോ കേസ് രെജിസ്റ്റര്‍ ചെയ്ത് പ്രതിയെ ചൊവ്വാഴ്ച തൃശ്ശൂര്‍ പ്രിന്‍സിപല്‍ പോക്സോ കോടതിയില്‍ ഹാജരാക്കി. ജാമ്യം നല്‍കണമെന്ന പ്രതിഭാഗത്തിന്റെ വാദത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. തുടര്‍ന്ന് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Policeman remanded in Pocso case, Thrissur, Molestation attempt, Police, Remanded, Arrest, Court, Complaint, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.