സുരേഷ് ഗോപിക്ക് നിരത്തി സല്യൂട് അടിച്ച് പൊലീസുകാര്‍; സംഭവം പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍
Sep 20, 2021, 20:14 IST
പത്തനംതിട്ട: (www.kvartha.com 20.09.2021) പന്തളത്ത് പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ നടനും എംപിയുമായ സുരേഷ് ഗോപിക്ക് നിരത്തി സല്യൂട് അടിച്ച് പൊലീസുകാര്‍. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ബി ജെ പി സംഘടിപ്പിച്ച സ്മൃതികേരളം പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു സുരേഷ് ഗോപി എത്തിയത്. പരിപാടിയോടനുബന്ധിച്ച് തെങ്ങിന്‍തൈ വിതരണവും സംഘടിപ്പിച്ചിരുന്നു. വേദിയിലേക്ക് പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു പോവുകയായിരുന്ന സുരേഷ് ഗോപിയുടെ സുരക്ഷയ്ക്കായി വഴിയില്‍ കാത്തുനിന്നിരുന്ന പോലീസുകാര്‍ ആണ് അദ്ദേഹത്തിന് സല്യൂട് നല്‍കിയത്. വേദിയുടെ അടുത്ത് എത്തുന്നതുവരെ വഴിയരികിലുണ്ടായിരുന്ന പൊലീസുകാരെല്ലാം സല്യൂട് നല്‍കി. സുരേഷ് ഗോപി സല്യൂട്ട് സ്വീകരിച്ച് മുന്നോട്ടു നീങ്ങുന്നതും വീഡിയോയില്‍ കാണാം.
അതേസമയം, പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കരയില്‍ ബി ജെ പി നടത്തിയ പരിപാടിയില്‍ നിന്ന് സാമൂഹിക അകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശം പാലിക്കാത്തതിനാല്‍ താരം മടങ്ങിപ്പോയതായും റിപോര്‍ടുണ്ട്.
നേരത്തെ തനിക്ക് സല്യൂട് അടിക്കാതിരുന്ന ഒല്ലൂര്‍ എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട് ചെയ്യിച്ച സുരേഷ് ഗോപിയുടെ നടപടിയായിരുന്നു അടുത്തിടെ വിവാദമായത്. 'ഞാന്‍ എംപിയാ കേട്ടോ, മേയറല്ല. ഒരു സല്യൂടാവാം. ശീലങ്ങളൊന്നും മറക്കരുത്' എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇതോടെ, എസ്‌ഐ സല്യൂട് അടിക്കുകയും ചെയ്തു.
പിന്നാലെ സല്യൂട് ചോദിച്ചുവാങ്ങിയതില്‍ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. ജനപ്രതിനിധി സല്യൂട് അര്‍ഹിക്കുന്നുവെന്നും രാജ്യത്തെ സംവിധാനം കേരളത്തിലെ പൊലീസും പിന്തുടരണമെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. എംപിക്ക് സല്യൂട് പാടില്ലെന്ന് ഡി ജി പി സര്‍കുലര്‍ ഇറക്കിയിട്ടുണ്ടോ എന്നു ചോദിച്ച സുരേഷ് ഗോപി, പൊലീസ് അസോസിയേഷന്‍ രാഷ്ട്രീയം കളിക്കരുതെന്നും പറഞ്ഞിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.