Booked | കണ്ണൂരില്‍ പൊലീസിനെ ആക്രമിച്ചെന്ന പരാതിയില്‍ സിഐടിയു നേതാവിന്റെ മകനെതിരെ കേസെടുത്തു
Apr 15, 2024, 21:26 IST
കണ്ണൂര്‍: (KVARTHA) പൊലീസിനെ ആക്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിന് സിഐടിയു നേതാവിന്റെ മകനെതിരെ കേസെടുത്തു. സിഐടിയു സംസ്ഥാന സെക്രടറി കെ പി സഹദേവന്റെ മകന്‍ കെ പി രാജീവിനെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി ചൊവ്വ തെഴുക്കലെ പീടികക്ക് സമീപം വാഹന പരിശോധനക്കിടെയാണ് സിറ്റി എസ് ഐ എം പ്രമോദിനെയും പൊലീസുകാരെയും രാജീവ് കയ്യേറ്റം ചെയ്തു പരുക്കേല്‍പിച്ചത്. ഇതേ തുടര്‍ന്ന് സംഘര്‍ഷവും പിടിവലിയും ഉണ്ടായതിനെ തുടര്‍ന്ന് കാര്‍ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. കാര്‍ റികവറി വാന്‍ ഉപയോഗിച്ച് കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Keywords: Police registered a Case against CITU Leader's Son, Kannur, News, Police, Booked, Car, Custody, Injury, Custody, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.