ഡി ജെയും ചായമെറിയലും വേണ്ട; സ്‌കൂളിലെ ന്യൂജെന്‍ ആഘോഷങ്ങള്‍ക്കെതിരെ പോലീസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 17.02.2020) മാര്‍ച്ച് അവസാനവാരം എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ കഴിയുന്ന ദിവസം പരസ്പരം ചായം പൂശി അര്‍മാദിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂച്ചുവിലങ്ങുമായി പോലീസ്. പൊതുജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കുന്ന അതിരുകടന്ന ആഘോഷങ്ങളില്‍ അപകടം വരുത്തിവെക്കുന്നത് ഇല്ലാതാക്കാന്‍ പ്രത്യേക സ്‌ക്വാഡുകളും ഇക്കുറിയുണ്ടാവും. സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷയുടെ അവസാന ദിവസം പരീക്ഷ കഴിഞ്ഞ് പോകുന്ന കുട്ടികള്‍ അപകടകരമായ വിധം ആഘോഷ പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഇറക്കിയിട്ടുണ്ട്.

അഡ്വ. വി. ദേവദാസ് കേരള ബാലാവകാശ കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ആഘോഷ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പരീക്ഷയുടെ അവസാന ദിവസം എല്ലാ സ്‌കൂളുകളിലും പി ടി എയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ സ്‌ക്വാഡുകള്‍ സംഘടിപ്പിക്കണമെന്നും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നവരില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിച്ച് ബോധവത്കരണം നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. സ്‌കൂള്‍ ഫര്‍ണിച്ചര്‍, മറ്റ് വസ്തു വകകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ ഉണ്ടാക്കാതെ സംരക്ഷിക്കുകയും വേണം. പൊതു സ്ഥലങ്ങളില്‍ അപകടകരമാം വിധം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

പലപ്പോഴും ചില ഇടങ്ങളില്‍ അഘോഷങ്ങള്‍ സംഘര്‍ഷത്തിലേക്ക് വരെ കടക്കാറുണ്ട്. വിദ്യാലയങ്ങളിലെ ന്യൂജന്‍ ആഘോഷങ്ങളെ ഗൗരവമായി കണ്ടുകൊണ്ട് ഇത്തരം ആഘോഷങ്ങള്‍ക്ക് തടയിടാനുള്ള ശ്രമമാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്.

ഡി ജെയും ചായമെറിയലും വേണ്ട; സ്‌കൂളിലെ ന്യൂജെന്‍ ആഘോഷങ്ങള്‍ക്കെതിരെ പോലീസ്


Keywords:  Kerala, News, Kannur, school, Students, Police, Police ready to block New generation celebration
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script