മഞ്ചേശ്വരത്ത് മതപഠന കേന്ദ്രത്തില്‍ റെയ്ഡ്: NDF പ്രവര്‍ത്തകനടക്കം 9പേര്‍ അറസ്റ്റില്‍

 


മഞ്ചേശ്വരത്ത് മതപഠന കേന്ദ്രത്തില്‍ റെയ്ഡ്: NDF പ്രവര്‍ത്തകനടക്കം 9പേര്‍ അറസ്റ്റില്‍
കാസര്‍കോട്: മഞ്ചേശ്വരത്ത് മതപഠന കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകനടക്കം ഒമ്പത്‌പേര്‍ അറസ്റ്റിലായി. എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ആലുവായിലെ മുഹമ്മദ് സലീം, മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് മുസ്തഫ, ഹംസ, മുഹമ്മദ് അന്‍സാര്‍, അബ്ദുല്‍ റഹ്മാന്‍, അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് ഷാന്‍, അബ്ദുല്‍ ഹമീദ്, മുഹമ്മദ് ബ. എം, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും രണ്ട് സിഡികളും ചില രേഖകളും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.

സിഡികളും രേഖകളും പോലീസ് പരിശോധിച്ച് വരികയാണ്. പിടിയിലായവര്‍ക്ക് തീവ്രവാദ ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്താണെന്ന് പരിശോധിച്ച് വരികയാണ്. കുമ്പള സി.ഐ ടി. പി രഞ്ജിത്ത്, മഞ്ചേശ്വരം എസ്. ഐ എം രാജേഷ് എന്നിവരാണ് ഒരു ക്ലബ്ബ് കേന്ദ്രീകരിച്ച് നടന്നുവന്ന മതപഠനകേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്.

ഇവരെ പിടികൂടിയ വിവരമറിഞ്ഞ ഐ.ഡി ഉദ്യോഗസ്ഥരും, സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും മഞ്ചേശ്വരത്തെത്തി ഇവരെ ചോദ്യം ചെയ്തു വരികയാണ്. ആലുവ സ്വദേശി മുഹമ്മദ് സലീമാണ് ക്ലാസ്    കൈകാര്യം ചെയ്തിരുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ്    തയ്യാറായില്ല. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് മതപഠന കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്.


Keywords: Kasaragod, Police, Raid, Arrest, NDF Worker 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia