Police Officer attacked | സ്കൂടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്ന്നെത്തിയ യുവാവ് എസ് ഐയെ വാള് ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; പ്രതി പിടിയില്‍
Jun 17, 2022, 19:02 IST
ആലപ്പുഴ: (www.kvartha.com) സ്കൂടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്ന്ന് എത്തിയ യുവാവ് എസ്ഐയെ വാള് ഉപയോഗിച്ചു വെട്ടി പരിക്കേല്‍പ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് പാറ ജന്ക്ഷനില് വച്ചാണു സംഭവം നടന്നത്. നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ്ഐ വി ആര് അരുണ്‍ കുമാറി(37) നാണ് ആക്രമണത്തില്‍ പരിക്കേറ്റത്. നൂറനാട് മുതുകാട്ടുകര എള്ളുംവിള സ്വദേശി സുഗതന് (48) ആണ് പിടിയിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വൈകിട്ട് പട്രോളിങ് ഡ്യൂടിക്കായി പൊലീസ് വാഹനത്തില്‍ വരികയായിരുന്നു എസ് ഐ. ഇതിനിടെ പിന്നാലെ സ്കൂടറിലെത്തിയ പ്രതി, പാറ ജന്ക്ഷനില് വച്ച് പൊലീസ് വാഹനത്തെ തടഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വൈകിട്ട് പട്രോളിങ് ഡ്യൂടിക്കായി പൊലീസ് വാഹനത്തില്‍ വരികയായിരുന്നു എസ് ഐ. ഇതിനിടെ പിന്നാലെ സ്കൂടറിലെത്തിയ പ്രതി, പാറ ജന്ക്ഷനില് വച്ച് പൊലീസ് വാഹനത്തെ തടഞ്ഞു.
തുടര്‍ന്ന് വാഹനത്തില്‍ നിന്ന് ഇറങ്ങിയ എസ്ഐയെ വാള് ഉപയോഗിച്ച് വെട്ടാന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ എസ്ഐയുടെ വിരലുകള്‍ക്ക് പരിക്കേറ്റു. എസ്ഐ തന്നെയാണ് ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്പെടുത്തിയത്.
Keywords: Police Officer attacked by Man in Alappuzha, Alappuzha, News, Local News, Criminal Case, Police, Arrested, Injured, Kerala.
Keywords: Police Officer attacked by Man in Alappuzha, Alappuzha, News, Local News, Criminal Case, Police, Arrested, Injured, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.