Found Dead | പൊലീസ് സ്റ്റേഷനിലെ വിശ്രമ മുറിയില്‍ പൊലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Oct 15, 2023, 09:44 IST
തൃശൂര്‍: (KVARTHA) നഗരത്തിലെ പൊലീസ് സ്റ്റേഷനിലെ വിശ്രമ മുറിയില്‍ പൊലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ടൗണ്‍ വെസ്റ്റ് സ്റ്റേഷനിലെ ഗീതു കൃഷ്ണന്‍ ആണ് മരിച്ചത്. കൊല്ലം സ്വദേശിയാണ്. ഞായറാഴ്ച രാവിലെ 7.15ഓടെ ആണ് ഗീതു കൃഷ്ണനെ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏറെ നാളായി ഇദ്ദേഹം വീട്ടിലേക്ക് പോയിട്ടെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായും ഇവര്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Keywords: Police man found dead in police station, Thrissur, News, Police Man, Found Dead, Dead Body, Hanged, Police Station, Geethu Krishnan, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.