പോലീസ് ജീപ്പ് ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
Jan 14, 2014, 14:48 IST
തിരുവനന്തപുരം: തിരുവനന്തപുരം മണക്കാട് ടോള്‍ ജംഗ്ഷനില്‍ പോലീസ് ജീപ്പ് ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. വെങ്ങാനൂര്‍ സ്വദേശികളായ പ്രശാന്ത്, ഉണ്ണി എന്നിവരാണ് മരിച്ചത്. ഒരാള്‍ സംഭവസ്ഥലത്തുവെച്ചും മറ്റൊരാള്‍ ആശുപത്രിയില്‍ കൊണ്ടുപോകുംവഴിയുമാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 8.40 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍പെട്ടയാളെ ആശുപത്രിയിലെത്തിക്കാന്‍ താമസിച്ചുവെന്നാരോപിച്ച് പ്രകോപിതരായ നാട്ടുകാര്‍ മരിച്ച യുവാവിന്റെ മൃതദേഹവുമായി റോഡ് ഉപരോധിച്ചു.
പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. എതിരെ വരികയായിരുന്ന കാര്‍ സിഗ്നല്‍ തെറ്റിച്ച് മുന്നോട്ട് നീങ്ങിയപ്പോള്‍ അതിനെ ഒഴിവാക്കാനായി ബൈക്ക് വെട്ടിച്ചപ്പോള്‍ പോലീസ് വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ പോലീസ് മെസ്സ് ജീപ്പാണ് ഇടിച്ചത്. സംഭവ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരുമായി നാട്ടുകാര്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി. ഇതേതുടര്‍ന്ന് പ്രദേശത്ത് വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്.
പോലീസുകാരുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയല്ല അപകട
കാരണമെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.
അപകടത്തെക്കുറിച്ച് അടിയന്തിര റിപോര്‍ട്ട് സമര്‍പ്പിക്കാനും സംഭവസ്ഥലം സന്ദര്‍ശിക്കാനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സിറ്റി പോലീസ് കമ്മീഷണര്‍ ടി.വിജയനോട് ആവശ്യപ്പെട്ടു.
Also Read:
ആഘോഷത്തിന്റെ പോലിമയില് വഴി മുടക്കുന്നവർ പിന്മാറണം: കല്ലട്ര മാഹിന്‍ ഹാജി
Keywords: Thiruvananthapuram, Youth, Hospital, Accused, Report, Ramesh Chennithala, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.