വര്‍ക്ക് ഷോപ്പിലേക്ക് ഉരുട്ടിക്കൊണ്ടുപോയ വാഹനത്തിന് പിഴ; വീഡിയോ പ്രചരിപ്പിച്ച യുവാവിനെ പോലീസ് വേട്ടയാടുന്നു
Oct 25, 2019, 08:37 IST
തിരുവനന്തപുരം: (www.kvartha.com 25.10.2019) വര്‍ക്ക് ഷോപ്പിലേക്ക് ഉരുട്ടിക്കൊണ്ടുപോയ വാഹനത്തിന് പിഴ ഈടാക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ച യുവാവിനെ പോലീസ് വേട്ടയാടുന്നു. തിരുവനന്തപുരത്താണ് സംഭവം. മണക്കാട് കരിമഠം കോളനിയില്‍ അജേഷി(19)നെയാണ് ഫോര്‍ട്ട് പൊലീസ് പ്രതികാരബുദ്ധിയോടെ വേട്ടയാടുന്നത്.
വാഹനപരിശോധനയ്ക്കിടയില്‍ പിഴ അടയ്ക്കാന്‍ നിര്‍ദേശിച്ച പൊലീസ് ഉദ്യോഗസ്ഥയോട് കയര്‍ത്തു, കൃത്യനിര്‍വഹണം തടസപ്പെടുത്തി, പൊലീസിന്റെ ഔദ്യോഗിക രേഖകള്‍ വലിച്ചെറിഞ്ഞു, സമൂഹമാധ്യമങ്ങളില്‍ പൊലീസിനെ മോശമായി ചിത്രീകരിച്ചു എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്.
തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ടിന് സമീപം വനിതാ എസ്‌ഐയുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. അജീഷിന്റെ വാഹനത്തിന്റെ നമ്പര്‍ ചോദിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. വര്‍ക്ക് ഷോപ്പിലേക്ക് ഉരുട്ടിക്കൊണ്ടു പോവുന്ന വാഹനത്തിന് എന്തിനാണ് പിഴ അടയ്ക്കുന്നത് എന്ന് അജീഷ് ചോദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
ഈ സമയം ബഹളം വെച്ച് ആളെ കൂട്ടരുത് എന്ന് വനിതാ എസ്‌ഐ പറയുന്നുണ്ട്. അജീഷിന്റെ പ്രതികരണത്തില്‍ സഹികെട്ട് പരിശോധന മതിയാക്കി പൊലീസ് വാഹനം എടുത്ത് പോവുന്നതും കാണാം. യുവാവ് അമിത വേഗത്തില്‍ വണ്ടി ഓടിച്ചെത്തുകയായിരുന്നെന്നും ഹെല്‍മെറ്റ് ധരിച്ചില്ലെന്നുമാണ് പൊലീസിന്റെ വാദം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Police, bike, Fine, Youth, Police haunting youth after injustice action
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.