Police Booked | 'ജീവന്‍ അപകടത്തില്‍'; നഗരസഭയിലെ ക്രമക്കേടുകള്‍ റിപോര്‍ട് ചെയ്തതിന് അധ്യക്ഷയും ഭരണപക്ഷ കൗണ്‍സിലര്‍മാരും ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി; പൊലീസ് സംരക്ഷണം വേണമെന്ന് നഗരസഭ സെക്രടറി, കേസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com) തന്റെ ജീവന്‍ അപകടത്തിലാണെന്നും പൊലീസ് സംരക്ഷണം വേണമെന്നും തൃക്കാക്കര നഗരസഭാ സെക്രടറി ബി അനില്‍. നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കത്തിനെതിരെയാണ് പരാതി. നഗരസഭയിലെ ക്രമക്കേടുകള്‍ റിപോര്‍ട് ചെയ്തതിന്റെ പേരില്‍ അധ്യക്ഷയും ഭരണപക്ഷ കൗണ്‍സിലര്‍മാരും ചേര്‍ന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു.
Aster mims 04/11/2022

സെക്രടറിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും അനില്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭയിലെ ക്രമക്കേടുകള്‍ക്കെതിരെ സെക്രടറി ഫയലില്‍ നോട്ട് എഴുതിയതാണ് ചെയര്‍പേഴ്‌സണെ ചൊടിപ്പിച്ചത്.

Police Booked | 'ജീവന്‍ അപകടത്തില്‍'; നഗരസഭയിലെ ക്രമക്കേടുകള്‍ റിപോര്‍ട് ചെയ്തതിന് അധ്യക്ഷയും ഭരണപക്ഷ കൗണ്‍സിലര്‍മാരും ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി; പൊലീസ് സംരക്ഷണം വേണമെന്ന് നഗരസഭ സെക്രടറി, കേസ്


എന്നാല്‍ അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് സെക്രടറി ഫയലുകള്‍ ഒപ്പിടുന്നില്ലെന്നും ഇതുമൂലം നഗരസഭയില്‍ പ്ലാന്‍ തുക പോലും വിനിയോഗിക്കാനാവുന്നില്ലെന്നും ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ പ്രതികരിച്ചു. ഫയലുകളില്‍ ഒപ്പിടണമെന്ന് മാത്രമാണ് പറഞ്ഞതെന്നും ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റെന്നും അവര്‍ പറഞ്ഞു.

തൃക്കാക്കര പൊലീസിന് പുറമെ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറിക്കും അനില്‍ പരാതി നല്‍കിയിട്ടുണ്ട്. 

Keywords:  News,Kerala,State,Kochi,Complaint,Life Threat,Police,Case,Top-Headlines, Thrikkakkara municipality secretary files complaint against chairperson 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia