അരിമ്പൂരില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഏഴുവയസുകാരനെ കണ്ടെത്തി

 


തൃശ്ശൂര്‍: (www.kvartha.com 23.01.2015) തൃശൂര്‍ അരിമ്പൂരില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഏഴുവയസുകാരനെ പോലീസ് കണ്ടെത്തി. അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പിഎ ആന്റണിയുടെ പേരക്കുട്ടി നെസ്‌വിനെയാണ് പോലീസിന്റെ സഹായത്തോടെ കണ്ടെത്തിയത്.

അയല്‍വാസികളായ അഞ്ചുപേരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.  പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. തൃശ്ശൂരിലെ അത്താണിയില്‍ നിന്നാണ് സംഘത്തെ പോലീസ് പിടികൂടിയത്. ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയായ നെസ്‌വിനെ  സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് നടന്നുവരുന്നതിനിടെയാണ് കാറിലെത്തിയ സംഘം ബുധനാഴ്ച തട്ടിക്കൊണ്ടുപോയത്. നസ്‌വിനൊപ്പം അനുജനും ഉണ്ടായിരുന്നു.

തട്ടിക്കൊണ്ടുപോയശേഷം കുട്ടിയുടെ വീട്ടിലേക്ക് ഫോണ്‍വിളിക്കുകയും വിവരം പോലീസില്‍ അറിയിച്ചാല്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ലക്ഷങ്ങളാണ് കുട്ടിയെ മോചിപ്പിക്കാനായി ഇവര്‍ ആവശ്യപ്പെട്ടത്. റൂറല്‍ പോലീസ് മേധാവി എന്‍ വിജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
അരിമ്പൂരില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഏഴുവയസുകാരനെ കണ്ടെത്തി

സംഘത്തിന്റെ ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ
കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍  ക്രൈംബ്രാഞ്ചിന്റെയും സൈബര്‍ സെല്‍ ഉദ്യോഗസ്ഥരുടെയും തീവ്ര പരിശ്രമത്തിനിടെയാണ് സംഘം വലയിലായത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കെ.എസ്.ടി.പി റോഡ്: ചെമ്മനാട്ടെ പ്രശ്‌നം തീര്‍ക്കാന്‍ കലക്ടറും കെ.എസ്.ടി.പി അധികൃതരും 28 ന് എത്തും
Keywords:  Police arrested five people who kidnapped child, Thrissur, Block Panchayat President, School, Threatened, Phone call, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia