കോടികളുടെ എ.ടി.എം തട്ടിപ്പ് നടത്തിയ പ്രതി പോലീസ് പിടിയിലായി
Sep 18, 2012, 12:51 IST
കാസര്‍കോട്: റെയില്‍വെ ടി.ടി. ഇയില്‍ നിന്നടക്കം കോടികളുടെ എ.ടി.എം കാര്‍ഡ് തട്ടിപ്പ് നടത്തിയ പ്രതിയെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂഡല്‍ഹി ബോലോനാഥിലെ സന്ദീപ് ചോപ്രയെ (26)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ന്യൂഡല്‍ഹി സാവിഗഞ്ചി പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നാണ് സന്ദീപ് ചോപ്രയെ കാസര്‍കോട് എ.എസ്.പി. പി.കെ. ഷിബുവിന്റെ മേല്‍നോട്ടത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കാസര്‍കോട്ടെത്തിച്ച സന്ദീപ് ചോപ്രയെ ചൊവ്വാഴ്ച ഉച്ചയോടെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കും.
2012 ജൂലൈ 20ന് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ബീഹാര്‍ സ്വദേശിയായ റെയില്‍വെ ടി.ടി.ഇ ഉമാശങ്കറിനെ കബളിപ്പിച്ചാണ് സന്ദീപ് ചോപ്ര 27,000 രൂപ തട്ടിയെടുത്തത്. ഷൊര്‍ണ്ണൂരില്‍ നിന്നും മംഗലാപുരത്തേക്ക് രാജധാനി എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോള്‍ തീവണ്ടിയുടെ ഡോറിനടുത്ത് വിഷമിച്ച് നില്‍ക്കുകയായിരുന്ന സന്ദീപ് ചോപ്രയോട് മറ്റൊരു ടി.ടി.ഇ കാര്യം അന്വേഷിച്ചപ്പോള്‍ തന്റെ എ.ടി.എം. കാര്‍ഡും ലാപ്ടോപ്പും, ബാങ്ക് രേഖകളും, പണവും മറ്റുമടങ്ങുന്ന ബാഗ് ട്രാക്കില്‍ വീണതായി പറയുകയായിരുന്നു.
ഇതെതുടര്‍ന്ന് കങ്കനാടി പോലീസില്‍ പരാതി നല്‍കുകയും ബാഗ് വീണത് കാസര്കോട്ടായതിനാല് കാസര്‍കോട് റെയില്‍വെ പോലീസിനടുത്തേക്ക് സന്ദീപ് ചോപ്രയെ അയക്കുകയുമായിരുന്നു. കാസര്‍കോട്ടെത്തിയ സന്ദീപ് ചോപ്ര ഇവിടെ വെച്ച് റെയില്‍വെ ടി.ടി. ഇയായ ഉമാശങ്കറിനെ പരിചയപെടുകയും ബാഗ് നഷ്ടപ്പെട്ടകാര്യം അറിയിക്കുകയുമായിരുന്നു. താന്‍ ന്യൂഡല്‍ഹി ബറോഡാ ബാങ്കിലെ ക്യാഷറാണെന്നും തനിക്ക് പോകാന്‍ വണ്ടിക്കൂലി അയക്കുന്നതിനായി ടി.ടി ഇയുടെ എ.ടി.എം.കാര്‍ഡ് നമ്പര്‍ സുഹൃത്തിന് നല്കാന് ആവശ്യപെടുകയുമായിരുന്നു.
അല്പം കഴിഞ്ഞ് സുഹൃത്ത് എ.ടി.എം. കാര്‍ഡില്‍ പണമിട്ടതായി അറിയിക്കുകയും ചെയ്തിരുന്നു. പണം എ.ടി.എം. കാര്‍ഡില്‍ എത്തിയിട്ടുണ്ടോ എന്നറിയാന്‍ സന്ദീപ് ചോപ്രയുമൊത്ത് റെയില്‍വെ സ്റ്റേഷന് പുറത്തുള്ള എ.ടി.എം. കൗണ്ടറില്‍ ചെന്ന് ബാലന്‍സ് പരിശോധിച്ചിരുന്നു. ഇതിനിടയില്‍ തന്ത്രപൂര്‍വം എ.ടി.എം. കാര്‍ഡിന്റെ രഹസ്യ കോഡ്നമ്പര്‍ സന്ദീപ് ചോപ്ര മനസ്സിലാക്കിയിരുന്നു.
ബാലന്‍സ് പരിശോധനയില്‍ തുക വന്ന്കാണാത്തതിനാല് മംഗലാപുരത്തുള്ള സുഹൃത്തിനെ കണ്ട് പണം വാങ്ങാമെന്ന് പറഞ്ഞ് സന്ദീപ് ചോപ്ര പെട്ടന്ന് സ്ഥലം വിടുകയായിരുന്നു. അന്ന് തന്നെ മംഗലാപുരത്ത് വെച്ച് ടി.ടി. ഇയിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഓണ്‍ലൈന്‍ വഴി 9,000 രൂപയ്ക്ക് വിമാന ടിക്കറ്റ് എടുത്തിരുന്നു. കൂടാതെ എ.ടി.എം. വഴി പണവും പിന്‍വലിച്ചിരുന്നു. 27,070 രൂപയാണ് മൊത്തം ടി.ടി. ഇയ്ക്ക് നഷ്ടപ്പെട്ടത്.
ടി.ടി.ഇ. കാസര്‍കോട് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് എ.എസ്.പി.യുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം ഡല്‍ഹി, ബറോഡ, യുപി എന്നിവിടങ്ങളില്‍ അന്വേഷണം നടത്തുകയും സന്ദീപ് ചോപ്രയെ പിടികൂടുകയുമായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. തീവണ്ടിയില്‍ എസി. കമ്പാര്‍ട്ട്മെന്റുകളിലും ഫ്ളൈറ്റുകളിലുമാണ് സന്ദീപ് ചോപ്രയുടെ സദാ സഞ്ചാരം. സറ്റാര്‍ ഹോട്ടലുകളിലാണ് താമസം. പരിചയപ്പെടുന്നവരില്‍ നിന്നെല്ലാം ഇത്തരത്തില്‍ എ.ടി.എം. തട്ടിപ്പ് നടത്തിയതായി പുറത്ത് വന്നിട്ടുണ്ട്.
Keywords: ATM, Fake, Railway, Kasaragod, Police, Arrest, Laptop, Mangalore, Railway Track, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.