പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ നിന്ന് രക്ഷപ്പെട്ടയാളുടെ വീട്ടിലെ ആയുധശേഖരം പിടിച്ചെടുത്തു

 


ADVERTISEMENT

കണ്ണൂര്‍:  നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ കീഴിലുള്ള  ആയുധ പരിശീലന കേന്ദ്രം പോലീസ് കണ്ടെത്തിയതിനു പിന്നാലെ, സംഘത്തിലുള്‍പെട്ടതെന്നു കരുതുന്ന യുവാവിന്റെ വീട്ടില്‍ നിന്ന് വന്‍ ആയുധശേഖരവും പോലീസ് പിടിച്ചെടുത്തു. നാറാത്തെ കേന്ദ്രത്തില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധിക്കാനെത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഓടിരക്ഷപ്പെട്ടിരുന്നു.

നാറാത്ത് കുമ്മായക്കടവ് എ.വി.കെ ഹൗസില്‍ കമറുദ്ദീന്‍ ആണ് ഓടിരക്ഷപ്പെട്ടതെന്ന് മനസിലാക്കിയ പോലീസ് ഇയാളുടെ വീട്ടിലും റെയ്ഡ് നടത്തുകയായിരുന്നു. ഇയാളുടെ വീട്ടില്‍ നിന്നും  നാലു കത്തിവാള്‍, ഏഴ് ഇരുമ്പു ദണ്ഡ്, ഒരു നഞ്ചക്ക് എന്നിവയാണ് പിടിച്ചെടുത്തത്. മച്ചില്‍ പ്രത്യേക അറയുണ്ടാക്കി സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. നാറാത്തെ കേന്ദ്രത്തിനു സമീപത്തു നിന്നു കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ഇരുചക്ര വാഹനം കമറുദ്ദീന്റേതാണെന്ന്  പോലീസ് പറഞ്ഞു.

നാറാത്തെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ജംഷീര്‍, ജലീല്‍ എന്നിവരുടെ വീടുകളിലും  പോലീസ്  പരിശോധന നടത്തിയിരുന്നു.  'ലൗ ജിഹാദ് എന്ത്' എന്നു വിശദീകരിക്കുന്ന സിഡിയും ഏതാനും ലഘുലേഖകളും ഇവിടെ നിന്നും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. ആയുധ ശേഖരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഡി.വൈ.എസ്.പി, പി. സുകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ജില്ലാ പോലീസ് മേധാവി വഴി ആഭ്യന്തര വകുപ്പിനു റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഈ റിപോര്‍ട്ട് ദേശീയ അന്വേഷണ ഏജന്‍സിക്കു കൈമാറാന്‍ തീരുമാനിച്ച അവസരത്തിലാണ് വീണ്ടും ആയുധ ശേഖരവും വര്‍ഗീയത പ്രചരിപ്പിക്കുന്ന രേഖകളും കണ്ടെത്തിയത്. ഇതോടെ  കേസ് എന്‍.ഐ.എ ഏറ്റെടുക്കാനാണ് സാധ്യത . ആയുധ പരിശീലന കേന്ദ്രത്തില്‍ നിന്നും അറസ്റ്റിലായ 21 പ്രതികളുടെയും വീടുകളില്‍  പോലീസ് വ്യാഴാഴ്ച പരിശോധന നടത്തി.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എസ്.ഡി.പി.ഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും വിവിധ ഓഫിസുകളിലും പരിശോധന നടത്തിയിരുന്നു. കാസര്‍കോട് ജില്ലയില്‍ എസ.ഡി.പി.ഐയുടെ മൂന്ന് ഓഫിസുകളില്‍ നടത്തിയ പരിശോധനയില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍, പുസ്തകങ്ങള്‍, സിഡികള്‍ എന്നിവ  പിടിച്ചെടുത്തു.

മറ്റു സമുദായത്തിലുള്ളവര്‍ മുസ്ലീം സമുദായത്തില്‍ പെട്ടവരുമായി പ്രണയിച്ചു വിവാഹം കഴിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് മുസ്ലീം മതം സ്വീകരിക്കാം. കൂടാതെ മതപരിവര്‍ത്തനത്തെ  ന്യായീകരിക്കുന്നതരത്തിലുള്ള പ്രസംഗങ്ങള്‍ എന്നിവ അടങ്ങിയ സിഡികളും  പോലീസ് പിടിച്ചെടുത്തു. പെരുമ്പളക്കടവിലെ ഉദുമ ഏരിയാ കമ്മിറ്റി ഓഫീസ്, ഏരിയാല്‍ ഉളിയത്തടുക്ക ശാഖ ഓഫിസ് എന്നിവിടങ്ങളിലാണ്  പരിശോധന നടത്തിയത്.

പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ നിന്ന് രക്ഷപ്പെട്ടയാളുടെ വീട്ടിലെ ആയുധശേഖരം പിടിച്ചെടുത്തു കാഞ്ഞങ്ങാട്ടും പരിശോധന നടന്നെങ്കിലും കാര്യമായൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അറസ്റ്റിലായി കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലില്‍ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന ആവശ്യവുമായി  അന്വേഷണസംഘം വെള്ളിയാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. അതേ സമയം പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിലേക്കു മാര്‍ച്ച് നടത്തി.

Keywords: Popular front, Weapons, Office, Youth, Police, Love Jihad, Muslim, Kannur, Report, Court, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia