ഷാജി കൊലപ്പെടുത്തിയത് 130 തെരുവ് നായകളെ; വേണ്ടിവന്നാല്‍ ജയിലില്‍ പോകാനും തയ്യാര്‍
Sep 26, 2015, 13:06 IST
മൂവാറ്റുപുഴ: (www.kvartha.com 26.09.2015) മൂവാറ്റുപുഴ സ്വദേശി എം.ജെ. ഷാജി കൊലപ്പെടുത്തിയത് 130 ഓളം തെരുവു നായകളെ. കേരളം മുഴുവനും തെരുവുനായകളെ കൊല്ലണോ വേണ്ടയോ എന്ന ചര്‍ച്ചയില്‍ മുഴുകിയിരിക്കുമ്പോഴാണ് താന്‍ 130 ഓളം തെരുവുനായകളെ കൊന്നെന്നു പറഞ്ഞ് ഷാജി രംഗത്തെത്തിയിരിക്കുന്നത്.
കൊലപ്പെടുത്തിയ രീതിയെ കുറിച്ചും ഷാജി വിവരിക്കുന്നു. ഇറച്ചിയില്‍ വിഷം കലര്‍ത്തിയാണ് നായ്ക്കളെ വകവരുത്തിയതെന്നും ഇതിന് അയല്‍ക്കാരുടെ പിന്തുണ ഉണ്ടായിരുന്നുവെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷാജി വ്യക്തമാക്കി.
എന്നാല്‍ തനിക്ക് നായ്ക്കളെ കൊലപ്പെടുത്തിയതില്‍ കുറ്റബോധമില്ലെന്നും വേണ്ടിവന്നാല്‍
ജയിലില്‍ പോകാന്‍ തയാറാണെന്നും ഷാജി പറയുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ഷാജി നായ്ക്കളെ കുഴിച്ചുമൂടിയ സ്ഥലവും മാധ്യമസംഘത്തെ കാണിച്ചു കൊടുത്തു. ബസ് സ്റ്റാന്‍ഡിനു സമീപമുള്ള നായ്ക്കളെയാണ് ഇയാള്‍ കൊലപ്പെടുത്തിയിരുന്നത്. സര്‍ക്കാരോ പഞ്ചായത്ത് അധികൃതരോ തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ ഒന്നും ചെയ്യാത്ത സാഹചര്യത്തിലാണ് ഷാജിയെ ഈ കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്.
അതേസമയം, മൃഗസംരക്ഷണ വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷാജിക്കെതിരെ പരാതിയെടുത്തിട്ടുണ്ടെന്നും അതില്‍ അന്വേഷണം നടത്തിവരുകയാണെന്നും പോലീസ് അറിയിച്ചു. എറണാകുളം ജില്ലയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ 30 ഓളം പേരെയാണ് തെരുവുനായ്ക്കള്‍ കടിച്ചത്.
കൊലപ്പെടുത്തിയ രീതിയെ കുറിച്ചും ഷാജി വിവരിക്കുന്നു. ഇറച്ചിയില്‍ വിഷം കലര്‍ത്തിയാണ് നായ്ക്കളെ വകവരുത്തിയതെന്നും ഇതിന് അയല്‍ക്കാരുടെ പിന്തുണ ഉണ്ടായിരുന്നുവെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷാജി വ്യക്തമാക്കി.
എന്നാല്‍ തനിക്ക് നായ്ക്കളെ കൊലപ്പെടുത്തിയതില്‍ കുറ്റബോധമില്ലെന്നും വേണ്ടിവന്നാല്‍
അതേസമയം, മൃഗസംരക്ഷണ വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷാജിക്കെതിരെ പരാതിയെടുത്തിട്ടുണ്ടെന്നും അതില്‍ അന്വേഷണം നടത്തിവരുകയാണെന്നും പോലീസ് അറിയിച്ചു. എറണാകുളം ജില്ലയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ 30 ഓളം പേരെയാണ് തെരുവുനായ്ക്കള്‍ കടിച്ചത്.
Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: മുഹമ്മദ് സാബിറിനെ ബാങ്ക് ജീവനക്കാരികള്‍ തിരിച്ചറിഞ്ഞു
Keywords: Poisoned 130 Dogs, Ready to Go to Jail, Says This Kerala Man, Media, Police, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.