കടയ്ക്കാവൂരില്‍ 13 കാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പരാതിയില്‍ ഒടുവില്‍ അമ്മയ്ക്ക് നീതി ലഭിച്ചു
Dec 4, 2021, 19:40 IST
തിരുവനന്തപുരം: (www.kvartha.com 04.12.2021) കടയ്ക്കാവൂരില്‍ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പരാതിയില്‍ ഒടുവില്‍ അമ്മയ്ക്ക് നീതി ലഭിച്ചു. തിരുവനന്തപുരം പോക്സോ കോടതിയാണ് കേസില്‍ നിന്ന് അമ്മയെ കുറ്റവിമുക്തയാക്കിയത്.
കേസില്‍ അമ്മയ്ക്കെതിരായി ചുമത്തിയ കുറ്റങ്ങളെല്ലാം വ്യാജമാണെന്ന് നേരത്തെ ഐജി അര്‍ഷിത അട്ടല്ലൂരിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം സമര്‍പിച്ച റിപോര്‍ട് ശനിയാഴ്ച പോക്സോ കോടതി ശരിവയ്ക്കുകയായിരുന്നു. അമ്മയ്ക്കെതിരായ നിയമ നടപടികള്‍ കോടതി അവസാനിപ്പിക്കുകയും ചെയ്തു.
കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. തിരുവനന്തപുരം മെഡികല്‍ കോളജിലെ പ്രത്യേക മെഡികല്‍ സംഘമാണ് വൈദ്യപരിശോധന നടത്തിയത്. പരിശോധനയില്‍ പീഡനം നടന്നതിന്റെ തെളിവുകള്‍ ലഭിച്ചില്ല. അമ്മയ്‌ക്കെതിരെ കുറ്റപത്രം സമര്‍പിക്കുവാനുള്ള തെളിവുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം കേസ് അവസാനിപ്പിക്കാന്‍ റിപോര്‍ട് സമര്‍പിച്ചത്.
പരാതി വ്യാജമാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ടിനെതിരെ അമ്മയുടെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജികൂടി പരിഗണിച്ച ശേഷമാണ് തിരുവനന്തപുരം പോക്സോ കോടതിയുടെ ഉത്തരവ്.
2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു മകന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ കടയ്ക്കാവൂര്‍ പൊലീസ് കേസെടുക്കുകയും 2020 ഡിസംബര്‍ 28ന് അമ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഒരുമാസത്തോളം ഇവര്‍ ജയിലില്‍ കിടന്നു.
വ്യക്തി വിരോധത്താൽ മുൻ ഭർത്താവാണ് മകനെക്കൊണ്ട് നിർബന്ധിച്ച് മൊഴി നൽകിപ്പിച്ചതെന്നായിരുന്നു അമ്മയുടെ വാദം. പിന്നീട് ഹൈകോടതിയുടെ നിര്‍ദേശപ്രകാരമാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കാനെത്തിയത്. തുടര്‍ന്നാണ് അമ്മയ്ക്കെതിരെ മകന്‍ നല്‍കിയ പരാതിയും മൊഴിയും കെട്ടിച്ചമച്ചതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
യുവതിയുടെ ഭര്‍ത്താവ് വേറെ വിവാഹം കഴിച്ച് അവര്‍കൊപ്പമായിരുന്നു താമസിച്ചിരുന്നത്. യുവതിയെ കൊള്ളരുതാത്തവളായി ചിത്രീകരിക്കാന്‍ യുവാവ് ശ്രമിക്കുന്നതായുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
തിരുവനന്തപുരം പോക്‌സോ കോടതി ജഡ്‌ജി കെ വി രജനീഷിന്റെതാണ് ഉത്തരവ്.13കാരനായ മകനെ അമ്മ മൂന്ന് വര്‍ഷത്തോളം പീഡിപ്പിച്ചെന്നായിരുന്നു കേസ്. അശ്ലീല വിഡിയോകള്‍ നിരന്തരം കുട്ടിയെ കാണിക്കാറുണ്ടെന്നും പരാതിയുണ്ടായിരുന്നു.
കേസില്‍ അമ്മയ്ക്കെതിരായി ചുമത്തിയ കുറ്റങ്ങളെല്ലാം വ്യാജമാണെന്ന് നേരത്തെ ഐജി അര്‍ഷിത അട്ടല്ലൂരിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം സമര്‍പിച്ച റിപോര്‍ട് ശനിയാഴ്ച പോക്സോ കോടതി ശരിവയ്ക്കുകയായിരുന്നു. അമ്മയ്ക്കെതിരായ നിയമ നടപടികള്‍ കോടതി അവസാനിപ്പിക്കുകയും ചെയ്തു.
കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. തിരുവനന്തപുരം മെഡികല്‍ കോളജിലെ പ്രത്യേക മെഡികല്‍ സംഘമാണ് വൈദ്യപരിശോധന നടത്തിയത്. പരിശോധനയില്‍ പീഡനം നടന്നതിന്റെ തെളിവുകള്‍ ലഭിച്ചില്ല. അമ്മയ്‌ക്കെതിരെ കുറ്റപത്രം സമര്‍പിക്കുവാനുള്ള തെളിവുകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം കേസ് അവസാനിപ്പിക്കാന്‍ റിപോര്‍ട് സമര്‍പിച്ചത്.
പരാതി വ്യാജമാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ടിനെതിരെ അമ്മയുടെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജികൂടി പരിഗണിച്ച ശേഷമാണ് തിരുവനന്തപുരം പോക്സോ കോടതിയുടെ ഉത്തരവ്.
2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു മകന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ കടയ്ക്കാവൂര്‍ പൊലീസ് കേസെടുക്കുകയും 2020 ഡിസംബര്‍ 28ന് അമ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഒരുമാസത്തോളം ഇവര്‍ ജയിലില്‍ കിടന്നു.
വ്യക്തി വിരോധത്താൽ മുൻ ഭർത്താവാണ് മകനെക്കൊണ്ട് നിർബന്ധിച്ച് മൊഴി നൽകിപ്പിച്ചതെന്നായിരുന്നു അമ്മയുടെ വാദം. പിന്നീട് ഹൈകോടതിയുടെ നിര്‍ദേശപ്രകാരമാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കാനെത്തിയത്. തുടര്‍ന്നാണ് അമ്മയ്ക്കെതിരെ മകന്‍ നല്‍കിയ പരാതിയും മൊഴിയും കെട്ടിച്ചമച്ചതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
യുവതിയുടെ ഭര്‍ത്താവ് വേറെ വിവാഹം കഴിച്ച് അവര്‍കൊപ്പമായിരുന്നു താമസിച്ചിരുന്നത്. യുവതിയെ കൊള്ളരുതാത്തവളായി ചിത്രീകരിക്കാന്‍ യുവാവ് ശ്രമിക്കുന്നതായുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
Keywords: POCSO complaint false, mother accused of abusing 13-year-old son acquitted, Thiruvananthapuram, News, Court, Molestation, Complaint, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.