ധര്‍മടത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

 


കണ്ണൂര്‍: (www.kvartha.com 06.01.2022)  ധര്‍മടത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ധര്‍മ്മടം സ്വദേശി അദിനാന്‍ (17) ആണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. കുട്ടി സ്ഥിരമായി ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്നതായി മാതാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 

ആത്മഹത്യയുടെ കാരണം ഇതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലന്ന് പൊലീസ് പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ടിടുണ്ടോ എന്ന സംശയം സ്ഥിരീകരിക്കണമെന്നുണ്ടെങ്കില്‍ അദിനാന്റെ ഫോണ്‍ ഉള്‍പെടെയുള്ളവ പരിശോധിക്കണം.

ധര്‍മടത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

അതേസമയം ഫോണ്‍ പൊട്ടിച്ച നിലയിലാണ് ഉള്ളത്. ലോക് തുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൊലീസ് ആരംഭിച്ചു. ഇത് കഴിഞ്ഞ ശേഷമായിരിക്കും കുട്ടിക്ക് എന്തെങ്കിലും തരത്തിലുള്ള ഓണ്‍ലൈന്‍ അഡിക്ഷന്‍ ഉണ്ടോ എന്ന് സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് വ്യക്തമാക്കി.

Keywords:  Kannur, News, Kerala, Found Dead, Student, Police, Mobile Phone, Plus one, Game, Mother, Plus one student found dead in Dharmadam 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia