ദുബൈയിലേക്കുള്ള വിമാനം വൈകി; വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബഹളം

 


തിരുവനന്തപുരം: (www.kvartha.com 26.09.2015) ദുബൈയിലേക്കുള്ള വിമാനം വൈകിയതില്‍ പ്രതിഷേധിച്ച് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബഹളം. റണ്‍വേ ഉപരോധിക്കാന്‍ മുതിര്‍ന്നതിനെ തുടര്‍ന്ന് ഒടുവില്‍ ഏഴു മണിക്കൂര്‍ വൈകി വിമാനം എത്തി.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വൈകിയത്.  ശനിയാഴ്ച രാവിലെ ദുബൈയില്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടവരും ജോലിക്ക് ഹാജരാകേണ്ടവരും ഉള്‍പ്പെടെ 250 ഓളം യാത്രക്കാരായിരുന്നു ടിക്കറ്റെടുത്ത് കാത്തിരുന്നത്. ക്ലിയറന്‍സ് കഴിഞ്ഞ് എത്തിയ യാത്രക്കാരോട് വിമാനം മൂന്നു മണിക്കൂര്‍ വൈകി രാത്രി എട്ടുമണിക്ക് പുറപ്പെടുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

ഇതനുസരിച്ച് യാത്രക്കാര്‍ കാത്തിരുന്നു. എന്നാല്‍ എട്ടുമണിയായിട്ടും അറിയിപ്പൊന്നും
ലഭിക്കാത്തതിനെ തുടര്‍ന്ന് ചോദ്യ ചെയ്തപ്പോള്‍ പത്തുമണിക്ക് പുറപ്പെടുമെന്നറിയിച്ചു. എന്നാല്‍ പത്തുമണിക്കും വിമാനം എത്താതിരുന്നതോടെ യാത്രക്കാര്‍ ബഹളംവയ്ക്കാന്‍ തുടങ്ങി. കൂട്ടത്തോടെ റണ്‍വേ ഉപരോധിക്കാനും യാത്രക്കാര്‍ തയ്യാറായി

ഒടുവില്‍ 11.30 മണിയോടെ വിമാനം എത്തി. വിമാനം പറന്നുയര്‍ന്നപ്പോള്‍ സമരം 12 മണികഴിഞ്ഞിരുന്നു. വിമാനത്തിന്റെ എഞ്ചിന്‍ തകരാറു കാരണമാണ് യാത്ര വൈകിയതെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia