എല്‍ ഡി എഫിന്റെ തുടര്‍ഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ പുതിയതുടക്കം; ചുമതലയേറ്റശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 20.05.2021) എല്‍ ഡി എഫിന്റെ തുടര്‍ഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ പുതിയതുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യയോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാന്‍ ദീര്‍ഘദൃഷ്ടിയുള്ള ഇടപെടലുകളാണ് കഴിഞ്ഞ അഞ്ചുവര്‍ഷം എല്ലാ പ്രതിസന്ധികളെയും നേരിട്ട് സര്‍കാര്‍ നടത്തിയതെന്നും അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടാകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എല്‍ ഡി എഫിന്റെ പ്രകടനപത്രികയുടെ ഭാഗമായി ഓരോ വര്‍ഷവും പൂര്‍ത്തിയാക്കിയ വാഗ്ദാനങ്ങള്‍ പ്രോഗ്രസ് റിപോര്‍ട് ആക്കി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് രാജ്യത്തിനാകെ മാതൃകയായി മാറി. പൊതുമേഖലയെ നഷ്ടക്കണക്കിന്റെ ഇടവേളകളില്‍ നിന്ന് മോചിപ്പിച്ച് ലാഭത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 

എല്‍ ഡി എഫിന്റെ തുടര്‍ഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ പുതിയതുടക്കം; ചുമതലയേറ്റശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി

മുടങ്ങിക്കിടന്ന ഗെയ്ല്‍ പൈപ്പ് ലൈനും ദേശീയ പാതാവികസനവും വൈദ്യുത പ്രസരണ പദ്ധതികളും യാഥാര്‍ഥ്യമാക്കി. അതോടൊപ്പം വിജ്ഞാനസമൂഹത്തെ വികസിപ്പിക്കുന്നതിനുള്ള കെ ഫോണ്‍ പോലുള്ള ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടു പോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  Pinarayi Vijayan's press meet after first cabinet meeting, Thiruvananthapuram, News, Politics, Pinarayi Vijayan, Kerala, Chief Minister.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia