വിഎസിനേക്കാള്‍ മഹത്തായ പാരമ്പര്യം പിണറായിക്ക്: എം.എം മണി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിഎസിനേക്കാള്‍ മഹത്തായ പാരമ്പര്യം പിണറായിക്ക്: എം.എം മണി
ഇടുക്കി: തന്റെ നിലപാടുകളിലും വാക്കുകളിലും ഉറച്ച് ഇടുക്കി മുന്‍ സിപിഐഎം സെക്രട്ടറി എം.എം മണി. വിഎസിനേക്കാള്‍ മഹത്തായ പാരമ്പര്യം പിണറായിക്കാണെന്ന്‌ എം.എം മണി പറഞ്ഞു. പുന്നപ്ര-വയലാര്‍ സമരം സര്‍ സിപിക്കെതിരായിരുന്നു. കണ്ണൂരിന്റെ പാരമ്പര്യം സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റേതാണ്‌. വിഎസും ഞാനും മച്ചാന്മാരല്ല. വിഎസ് ഉന്നം വച്ചാല്‍ പോകുന്നയാളല്ല ഞാന്‍. വിഎസ് ആദ്യം സ്വന്തം കാര്യം സുഗമമാക്കട്ടെ. വിഎസിന്റേത് സ്വയം വരുത്തിവച്ച വിനകളാണ്‌. മുഖ്യമന്ത്രിയെന്ന നിലയില്‍ വിഎസ് ഉത്തരവാദിത്വമില്ലാതെ പ്രവര്‍ത്തിച്ചെന്നും എം.എം മണി ആരോപിച്ചു.

ജില്ലാസമിതിയില്‍ നിന്ന്‌ പുറത്തുപോയാലും സംസ്ഥാന സമിതിയില്‍ തുടരുമെന്ന്‍ എം.എം മണി വ്യക്തമാക്കി. അതുകൊണ്ട് എവിടേയും ഇടപെടാനാകും. തന്റെ പ്രസംഗം പാര്‍ട്ടിക്ക് ഒരു ക്ഷീണവുമുണ്ടാക്കിയിട്ടില്ല. ടിപി വധത്തിന്റേയും നെയ്യാറ്റിന്‍ കര തിരഞ്ഞെടുപ്പിന്റേയും പശ്ചാത്തലത്തില്‍ പറയരുതായിരുന്നു. ഇക്കാര്യം പിണറായിയുമായി പലതവണ സംസാരിച്ചിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ യാതൊരു വിശദീകരണവും തേടിയിട്ടില്ലെന്നും മണി പറഞ്ഞു. ഒരു സ്വകാര്യ ചാനലിനനുവദിച്ച അഭിമുഖത്തിലാന്‌ മണി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

English Summery
Pinarayi has great heritage than VS, says MM Mani
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script