വനം വകുപ്പിലെ അഴിമതിക്ക് നേതൃത്വം നല്‍കുന്നത് ആന ഉടമാ സംഘം: പിള്ള
Mar 1, 2013, 10:51 IST
ആലുവ: വനം വകുപ്പിലെ അഴിമതിക്ക് നേതൃത്വം നല്‍കുന്നത് തൃശൂരിലെ ആന ഉടമാ സംഘമാണെന്നും താനും കരുണാകരനും കൂടി ഉണ്ടാക്കിയ യു.ഡി.എഫ്. തകരരുതെന്ന ആഗ്രഹം കൊണ്ടാണ് വനം വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തുനിന്നും നീക്കാന്‍ കടുത്ത നടപടികള്‍ക്ക് മുതിരാത്തതെന്നും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.
ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം ഉറപ്പാണെന്നും അതില്‍ യു.ഡി.എഫിലെ മറ്റ് കക്ഷികള്‍ക്ക് എതിര്‍പില്ലന്നും പറഞ്ഞ പിള്ള അച്ഛനും മകനും വീട്ടിലാണെന്നും പാര്‍ട്ടിക്കാരുടെ വികാരം ഉള്‍ക്കൊള്ളാതെ തരമില്ലെന്നും ഇക്കാര്യത്തില്‍ മാര്‍ച്ച് ഏഴിന് നടക്കുന്ന യു.ഡി.എഫ്. യോഗം വരെ കാത്തിരിക്കുമെന്നും വ്യക്തമാക്കി. യു.ഡി.എഫിലെ ഘടക കക്ഷികളെ എല്‍.ഡി.എഫി ലേയ്ക്ക് വി.എസ്. അച്യുതാനന്ദന്‍ ക്ഷണിച്ചതിനെപ്പറ്റി ചോദിച്ചപ്പോള്‍ കിഴക്കെ വീട്ടിലെ കല്യാണത്തിന് പടിഞ്ഞാറെ വീട്ടുകാര്‍ വിളിക്കുന്നതുപോലെയാണെന്നായിരുന്നു പിള്ളയുടെ മറുപടി.
Keywords: R. Balakrishna Pillai, Genesh Kumar, Aluva, UDF, LDF, Patry, Forest, Kvartha, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.