Pilgrim Missing | ബിഎംഎസ് പ്രവര്ത്തകന് കൂടിയായ ശബരിമല തീര്‍ഥാടകനെ കാണാനില്ലെന്ന് പരാതി; അയ്യപ്പ ദര്‍ശനത്തിന് പോയിട്ട് 26 ദിവസം പിന്നിടുന്നു
Jan 29, 2024, 14:20 IST
തിരുവനന്തപുരം: (KVARTHA) ബിഎംഎസ് പ്രവര്ത്തകന് കൂടിയായ ശബരിമല തീര്‍ഥാടകനെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം കണ്ണമ്മൂല സ്വദേശി അനില്‍ കുമാറിനെയാണ് അഴുതയില്‍ കാനനപാതയില്‍ വെച്ച് കാണാതായത്. കഴിഞ്ഞ 26 ദിവസമായി വനത്തിലും പരിസരത്തും എല്ലാം അരിച്ചുപെറുക്കിയിട്ടും ഇതുവരെയും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പെരുവന്താനം പൊലീസില്‍ പരാതി നല്കി.
ശബരിമല ദര്‍ശനത്തിന് പോയ തീര്‍ഥാടകനായ മകന് തിരിച്ചെത്താത്തതിനാല്‍ കനലെരിയുന്ന മനസുമായി കാത്തിരിക്കുകയാണ് അമ്മ. മാതാവിന്റെ ഏക ആശ്രയം കൂടിയാണ് ഓടോ റിക്ഷ ഡ്രോവര് കൂടിയായ അനില്‍ കുമാര്‍.
കഴിഞ്ഞ 14 വര്‍ഷമായി സ്ഥിരമായി മലകയറുന്ന ഗുരുസ്വാമി കൂടിയാണ് അനില്‍. കഴിഞ്ഞ ഡിസംബര്‍ 30നാണ് കുമാറും മറ്റ് അഞ്ച് സുഹൃത്തുക്കളും ചേര്‍ന്ന് ശബരിമലയിലേക്ക് പോയത്. എരുമേലിയില്‍ നിന്നും കാനനപാത വഴിയാണ് ഈ സംഘം നീങ്ങിയത്. പിന്നീട് അഴുതയില്‍ പുതുശേരി ഭാഗത്തെ ഒരു ഇടത്താവളത്തില്‍ എത്തിയപ്പോള്‍ തങ്ങാന്‍ തീരുമാനിച്ചു. ഇവിടെ ഉറങ്ങിയെണീറ്റപ്പോള്‍ അനില്‍ കുമാറിനെ കാണാനില്ലെന്ന് കൂടെയുള്ളവര്‍ പറഞ്ഞു. പരിഭ്രാന്തരായ കൂട്ടുകാര്‍ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ സുഹൃത്തുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
Keywords: News, Kerala, Kerala-News, Malayalam-News, Thiruvananthapuram News, Devotee, Sabarimala Pilgrim, Missing, Family, BMS Worker, Auto Rikshaw Driver, Thiruvananthapuram: Sabarimala pilgrim goes missing.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.