ഇടുക്കി: (www.kvartha.com 08.10.2015) ചര്‍ച്ച വീണ്ടും പരാജയപ്പെട്ടതോടെ പ്രതിഷേധവും സങ്കടവും നിറഞ്ഞ മൂന്നാറില്‍ കഴിഞ്ഞദിവസം രോഷം അണപൊട്ടി. പെമ്പിളൈ ഒരുമൈ സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച മൂന്നാറില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
പെമ്പിളൈ ഒരുമൈ തൊഴിലാളികള്‍ കൊച്ചിധനുഷ്‌ക്കോടി ദേശീയ പാത ഉപരോധിച്ചു. കുഴഞ്ഞു വീണ രണ്ടു സ്ത്രീ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരാഹാര സമരം തുടരുമെന്നും സമരം സെക്രട്ടറിയേറ്റിലേക്ക് വ്യാപിപ്പിക്കുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
വൈകിട്ട് ആറര മണിയോടെയാണ് തലസ്ഥാനത്തെ ചര്‍ച്ച പരാജയപ്പെട്ട വിവരം മൂന്നാറിലെ സമരവേദികളില്‍ എത്തിയത്. കെ.പി.സി.സി സെക്രട്ടറി ലതികാ സുഭാഷ് ഈ സമയം പെമ്പിളൈ ഒരുമൈ വേദിയിലുണ്ടായിരുന്നു. ലതികാ സുഭാഷ് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് അഭ്യര്‍ഥിച്ചു. ഇതിനിടെയാണ് രാജേശ്വരിയും അന്നമ്മാളും കുഴഞ്ഞുവീണത്്. ഇവരെ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെമ്പിളൈ ഒരുമൈ വേദിയില്‍ 10 പേര്‍ നിരാഹാരം തുടരുകയാണ്.
ചര്‍ച്ച പൊളിഞ്ഞതറിഞ്ഞ് പെമ്പിളൈ ഒരുമൈ സമരക്കാര്‍ക്കൊപ്പം പുരുഷന്‍മാരും ചേര്‍ന്നു. ഏഴരയോടെയാണു റോഡ് ഉപരോധം പിന്‍വലിച്ചത്. വാഗ്ദാനം നല്‍കി സര്‍ക്കാര്‍ കബളിപ്പിക്കുകയായിരുന്നെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ലിസി സണ്ണി കുറ്റപ്പെടുത്തി. കണ്ണന്‍ദേവന്‍ കമ്പനി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ പെമ്പിളൈ ഒരുമൈ ആഹ്വാനം ചെയ്തു. തങ്ങളുടെ ജീവനും രക്തവും നല്‍കി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റ് ലാഭം കൊയ്ത ശേഷം കമ്പനി വഞ്ചിക്കുകയാണെന്നും ഒരുമൈ കുറ്റപ്പെടുത്തി.
Also Read:
പാണലത്ത് ഗ്യാസ് ടാങ്കര്‍ ലോറിമറിഞ്ഞു; ചോര്‍ച്ചയില്ല, ഗതാഗതം വഴിതിരിച്ചുവിട്ടു
Keywords: 'Pembilai Orumai' Hartal in Munnar, Idukki, Hospital, Treatment, Chief Minister, Oommen Chandy, Phone call, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.