പരാതി പിന്‍വലിച്ചതില്‍ നന്ദി; പീതാംബരക്കുറുപ്പ്

 


കൊല്ലം: മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കുന്ന തരത്തിലുള്ള ഒരു വാക്കോ പ്രവൃത്തിയോ തന്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ആരോപണ വിധേയനായ എന്‍. പീതാംബരക്കുറുപ്പ് എം.പി.

 മനപ്പൂര്‍വം ആള്‍ക്കാരെ ദ്രോഹിക്കുന്നരീതിയിലുള്ള വൃത്തികേടുകളൊന്നും ചെയ്തിട്ടില്ല. അതേസമയം തനിക്കെതിരെ നല്‍കിയ പരാതി പിന്‍വലിച്ചതിനു ശ്വേതാ മേനോനോടു നന്ദിയുണ്ട്. തന്നെ അവര്‍ തെറ്റിദ്ധരിച്ചില്ല എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു.

തന്നോട് പകയും ശത്രുതയുമുള്ള ഒരുപാടുപേരുണ്ട്. അവരെയൊന്നും ഞാന്‍ ഈ സന്ദര്‍ഭത്തില്‍ കുറ്റം പറയുന്നില്ല. തനിക്കെതിരെ ആരോപണം ഉന്നയിച്ചവരോടു പകയോ അങ്ങനെ ചെയ്യിച്ചവരോടു ദേഷ്യമോ തോന്നിയിട്ടില്ല. ആരോപണ വിധേയനാക്കപ്പെട്ടപ്പോഴും തന്റെ കൂടെ നിന്ന പൊതു സമൂഹത്തോട് നന്ദിയുണ്ട്.

ആരോപണം ഉയര്‍ന്നപ്പോള്‍  മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ആശ്വസിപ്പിക്കുകയായിരുന്നു. മാധ്യമങ്ങളോടും തനിക്ക് കൂടുതലായൊന്നും
തന്നെ പറയാനില്ലെന്നും കുറുപ്പ് പറഞ്ഞു.

പരാതി പിന്‍വലിച്ചതില്‍ നന്ദി; പീതാംബരക്കുറുപ്പ്ശ്വേതാ മേനോനുമായി മുന്‍ പരിചയമോ വ്യക്തി വിരോധമോ ഒന്നും തന്നെയില്ല. കൊല്ലത്ത് അവര്‍ക്കു മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനാണ്  മാപ്പു പറഞ്ഞത്. ഇതൊരു അടഞ്ഞ അധ്യായമാണെന്നും പീതാംബരക്കുറുപ്പ് വ്യക്തമാക്കി. കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പീതാംബരക്കുറുപ്പ്.

Also Read:
ട്രക്കര്‍ കൊക്കയിലേക്ക് മറിഞ്ഞ് തീര്‍ത്ഥാടക സംഘത്തിലെ ദമ്പതികള്‍ മരിച്ചു; 11 പേര്‍ക്ക് പരിക്ക്

Keywords: Kollam, Complaint, Swetha Menon, Accused, Chief Minister, Ministers, Media, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia