മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ട് പിഡിപി മാര്‍ച്ച്: കോഴിക്കോട്- ബംഗളൂരു ദേശീയപാത പോലീസ് അടച്ചു, നിരോധനാജ്ഞ
Dec 10, 2016, 16:00 IST
കല്‍പ്പറ്റ: (www.kvartha.com 10.12.2016) മഅദനിയുടെ മോചനം ആവശ്യപ്പെട്ട് മുത്തങ്ങയില്‍ പിഡിപിയുടെ കര്‍ണാടക മാര്‍ച്ച്. ഇതേതുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട്- ബംഗളൂരു ദേശീയപാത കര്‍ണാടക പോലീസ് തടഞ്ഞു. നൂറുകണക്കിനു പിഡിപി പ്രവര്‍ത്തകരാണ് മാര്‍ച്ചിനായി മുത്തങ്ങയിലെ ജോഗി സ്മാരകത്തിനു സമീപമെത്തിയത്.
ചാമരാജ് നഗര്‍ എഎസ്പി മുത്തുരാജ് എം.ഗൗഡയുടെ നേതൃത്വത്തില്‍ 500 അംഗ കര്‍ണാടക പോലീസ് സംഘം മാര്‍ച്ചു തടയാന്‍ അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. ഗുണ്ടല്‍പേട്ട പോലീസ് സ്റ്റേഷന് പരിധിയില്‍ ചാമരാജ്നഗര്‍ ജില്ലാ കലക്ടര്‍ നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ജീവന് തരാം, മഅദനിയെ തരൂ... എന്ന മുദ്രാവാക്യവുമായാണ് കര്‍ണാടക വിധാന്‍ സൗധയിലേക്ക് പിഡിപി മാര്‍ച്ച് നടത്തുന്നത്. മാര്‍ച്ച് തടയുന്നതിന്റെ ഭാഗമായി വയനാട് മുത്തങ്ങയില്‍ കര്‍ണാടക പോലീസ് കോഴിക്കോട് മൈസൂരു ദേശീയപാത അടച്ചു. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള ദീര്‍ഘദൂര വാഹനങ്ങള്‍ തമിഴ്നാട് വഴി തിരിച്ചുവിട്ടു. വയനാട്ടിലും കേരള പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
Also Read: ആരാധനാലയത്തിന് നേരെ തീപന്തം എറിഞ്ഞതിനെതുടര്‍ന്ന് സംഘര്‍ഷാവസ്ഥ; നാലുപേര്‍ പിടിയില്‍

Keywords: PDP March in Karnataka for release of Madani, Kozhikode, Bangalore, Police, Police Station, District Collector, Vehicles, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.