തിരുവനന്തപുരം: (www.kvartha.com 16.12.2015) സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനുമായി കേരള കോണ്‍ഗ്രസ് -സെക്യുലര്‍ നേതാവ് പി.സി. ജോര്‍ജ് കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകിട്ട് എകെജി സെന്ററിലെത്തിയാണു ജോര്‍ജ് പിണറായിയെ കണ്ടത്. ജോര്‍ജിന്റെ ഇടതുമുന്നണി പ്രവേശന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനാണു കൂടിക്കാഴ്ചയെന്നാണ് വിവരം.
അരമണിക്കുര്‍ രഹസ്യചര്‍ച്ച നീണ്ടു. കഴിഞ്ഞദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും പി സി ജോര്‍ജ് ചര്‍ച്ച നടത്തിയിരുന്നു. പി സി ജോര്‍ജുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നു കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ മുന്നണി പ്രവേശനമെന്നതാണു ജോര്‍ജിന്റെ ആവശ്യം.
എന്നാല്‍, കേരളത്തിലെ റബര്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 28-നു നടക്കുന്ന പ്രതിഷേധ സമരത്തിന് പിന്തുണ തേടിയാണു സി പി എം നേതാക്കളെ കണ്ടെതെന്നാണ് ജോര്‍ജിന്റെ പ്രതികരണം.
Keywords: P.C George, Pinarayi vijayan, Meet, Thiruvananthapuram, Kerala, CPM.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.