PC George | പിണറായി വിജയന് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത് ഫാരിസ് അബൂബകര്‍; തനിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണം ഇരുവരുടേയും ബന്ധം പുറത്തു പറയാന്‍ പോകുന്നു എന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തില്‍; മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പി സി ജോര്‍ജ്

 


കോട്ടയം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ജനപക്ഷം നേതാവ് പി സി ജോര്‍ജ്. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് ജോര്‍ജിന്റെ ആരോപണം. ഫാരിസ് അബൂബകറാണ് പിണറായി വിജയന് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നതെന്നാണ് ജോര്‍ജിന്റെ ആരോപണം. 

തനിക്കെതിരെ ഇപ്പോള്‍ വന്നിരിക്കുന്ന പീഡന ആരോപണം, ഫാരിസ് അബൂബകറുമായുള്ള പിണറായി വിജയന്റെ ബന്ധം പുറത്തു പറയാന്‍ പോകുന്നു എന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണെന്നും ജോര്‍ജ് ആരോപിച്ചു.

PC George | പിണറായി വിജയന് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത് ഫാരിസ് അബൂബകര്‍; തനിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണം ഇരുവരുടേയും ബന്ധം പുറത്തു പറയാന്‍ പോകുന്നു എന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തില്‍; മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പി സി ജോര്‍ജ്


മലപ്പുറത്ത് വെച്ച് നടന്ന സി പി എം പാര്‍ടി സമ്മേളനത്തില്‍ വി എസിനെ വീഴ്ത്തി പാര്‍ടിയെ പിണറായിയുടെ കീഴിലാക്കിയത് ഫാരിസാണെന്ന് പറഞ്ഞ ജോര്‍ജ് 14 ജില്ലകളില്‍ 11 ജില്ലകളുടെ ഭൂരിപക്ഷവുമായിട്ടാണ് വി എസ് പാര്‍ടി സമ്മേളനത്തിന് എത്തിയതെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വി എസ് അച്യുതാനന്ദന്‍ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടതെന്നും ജോര്‍ജ് പറഞ്ഞു.

പിണറായി വിജയന്റെ മെന്ററായിരുന്ന ഫാരിസ് അബൂബകര്‍ അവിടെ ഒളിച്ചു താമസിച്ചു കൊണ്ടാണ് പരിപാടി നടത്തിയത്.  ആളുകളെ പണം നല്‍കി ചാക്കിടുകയായിരുന്നു. 11 ജില്ലാ കമറ്റിയും പിടിച്ച വി എസിനെ ദയനീയമായി പരാജയപ്പെടുത്തി പിരിച്ചു വിടുകയും ചെയ്തു. അന്നാണ് പിണറായിയുടെ കൈയിലേക്ക് പാര്‍ടി വഴങ്ങിക്കൊടുത്തത്, പാര്‍ടി പിണറായിക്ക് കീഴ്‌പ്പെടുകയും ചെയ്തു.

പിന്നെ കമ്യൂണിസ്റ്റ് പാര്‍ടിയിലെ കമ്യൂണിസം നഷ്ടപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ഏകാധിപതിയായ സ്റ്റാലിനിസത്തിന്റെ വക്താവായ പിണറായി വിജയന്‍ ഈ പാര്‍ടിയുടെ ഏകാധിപതിയായി പ്രവര്‍ത്തിച്ചു പോകുകയാണ്. ഈ ഏകാധിപത്യത്തിന് എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്ന മെന്ററാണ് ഫാരിസ് അബൂബകറെന്നും ജോര്‍ജ് ആരോപിച്ചു.

അതേസമയം തനിക്കെതിരെ ഗൂഢാലോചനക്കുറ്റത്തിന് കേസെടുത്ത പൊലീസ് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരേയും കേസെടുക്കണമെന്ന് ജോര്‍ജ് ആവശ്യപ്പെട്ടു. ഇ പി ജയരാജനെതിരെ പരാതി നല്‍കുമെന്നും പി സി വ്യക്തമാക്കി.

എ കെ ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഇ പി ജയരാജന്‍ നടത്തിയിരിക്കുന്നത്, തനിക്കെതിരെ ചുമത്തിയിരിക്കുന്ന സെക്ഷന്‍ 153 എ പ്രകാരം കലാപാഹ്വാനത്തിന് ശ്രമിച്ചു എന്ന അതേ കേസാണ്. എ കെ ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഈ കുറ്റം ചെയ്തത് കോണ്‍ഗ്രസാണെന്ന് പ്രഖ്യാപിച്ച് അന്ന് രാത്രിമുതല്‍ വലിയ പ്രക്ഷോഭമാണ് സി പി എമിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെതിരെ നടന്നത്.

നിരവധി കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നു. ഇതിന് പ്രേരണയായത് ഇ പി ജയരാജന്റെ പ്രസ്താവനയാണ്. ഈ പ്രസ്താവന ശരിയാണോ എന്ന് തെളിയിക്കാന്‍ ഇന്നും പൊലീസിന് സാധിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ ലഹളയ്ക്കുള്ള ആഹ്വാനം ഐപിസി സെക്ഷന്‍ 153 അനുസരിച്ച് ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്നാണ് പിസി അറിയിച്ചത്.

( ശ്രദ്ധിക്കുക: ഈ വാർത്തയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഉന്നയിച്ചയാളുടെ ആരോപണം മാത്രമാണ്. രാഷ്ട്രീയമോ വ്യക്തിപരമോ മറ്റെന്തെങ്കിലും കാരണത്താലോ ഉയർത്തിയ വിഷയങ്ങൾ നീതിന്യായ വ്യവസ്ഥയിൽ തെളിയിക്കപ്പെട്ട ഒന്നല്ല. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളും കെവാർത്തയുടേതല്ല. ഒരു മാധ്യമമെന്നനിലയിൽ ഈ പ്രസ്താവന പ്രസിദ്ധീകരിക്കുക മാത്രമാണ് കെവാർത്ത ചെയ്യുന്നത്. ഇത് സംബന്ധമായി ആരോപണ വിധേയരായവരുടെ പ്രതികരണം ലഭിക്കുന്ന മുറയ്ക്ക് അത് പ്രസിദ്ധീകരിക്കുന്നതാണ് - എഡിറ്റർ)

Keywords: PC George allegation against Pinarayi Vijayan And Faris Aboobacker, Kottayam, News, Politics, P.C George, Allegation, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia