പാറ്റൂര്‍ ഭൂമി ഇടപാട്: ഹൈക്കോടതി ഹരജി വിധി പറയാന്‍ മാറ്റി

 


കൊച്ചി: (www.kvartha.com 13/02/2015) പാറ്റൂര്‍ ഭൂമിയിടപാടില്‍ ക്രമക്കേടിന്റെ വിവരം ലഭിച്ചിട്ടും വിജിലന്‍സ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാന്‍ വൈകുന്നുവെന്ന് ആരേപിച്ച് നല്‍കിയ ഹരജി ഹൈക്കോടതി വിധിപറയാന്‍ മാറ്റി. ക്രമക്കേടിനെക്കുറിച്ച് വിജിലന്‍സില്‍ പരാതി നല്‍കിയ ജോയ് കൈതാരമാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.

പാറ്റൂര്‍ ഭൂമി ഇടപാട്: ഹൈക്കോടതി ഹരജി വിധി പറയാന്‍ മാറ്റിവിജിലന്‍സ് എ.ഡി.ജി.പി. ജേക്കബ് തോമസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ക്രമക്കേടിനെക്കുറിച്ച് വിവരങ്ങളുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹര്‍ജിക്കൊപ്പം വെച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് വിജിലന്‍സില്‍ മറ്റൊരു പരാതി കൂടി ഹര്‍ജിക്കാരന്‍ നല്‍കി. എന്നിട്ടും ഫലമില്ലാതെ വന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. 

റിപ്പോര്‍ട്ട് ലോകായുക്തയുടെ പരിഗണനയിലാണെന്ന പേരില്‍ നടപടി വൈകുകയാണ്. എത്രയും വേഗം പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Pattoor, Land, Case, High Court, Vigilance, Register, Public Interest Litigation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia