തൃശ്ശൂര്‍ മെഡികല്‍ കോളജില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ചു; അന്വേഷണത്തിന് ഉത്തരവ്
May 13, 2021, 16:04 IST
തൃശ്ശൂര്‍: (www.kvartha.com 13.05.2021) തൃശ്ശൂര്‍ മെഡികല്‍ കോളജില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ വൃക്കരോഗിയായ കോവിഡ് ബാധിതന്‍ മരിച്ച സംഭവത്തില്‍ ജില്ലാ മെഡികല്‍ ഓഫീസര്‍ (ഡിഎംഒ) അന്വേഷണത്തിന് ഉത്തരവിട്ടു. വാടാനപ്പള്ളി സ്വദേശി നകുലന്‍ ആണ് വിഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ ചൊവ്വാഴ്ച രാത്രി മരിച്ചത്. കോവിഡ് വാര്‍ഡില്‍ ചികില്‍സ കിട്ടുന്നില്ലെന്നായിരുന്നു ആക്ഷേപം.
വിഡിയോ വാട്‌സ് ആപ് ഗ്രൂപുകളില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ മെഡികല്‍ കോളജ് അധികൃതര്‍ ഇടപ്പെട്ട് ചികില്‍സ തരപ്പെടുത്തി. പക്ഷേ, വൃക്കരോഗി കൂടിയായതിനാല്‍ നകുലന്‍ മരിച്ചു. വിഡിയോ സന്ദേശം നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഡിഎംഒ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പന്ത്രണ്ടു വര്‍ഷമായി വൃക്കരോഗത്തിന് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
കഴിഞ്ഞ ദിവസം കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവായി. തുടര്‍ന്ന് ആശുപത്രിയില്‍ നേരിട്ട അവഗണനക്കെതിരെ നകുലന്‍ സമൂഹമാധ്യമ ഗ്രൂപുകളില്‍ വിഡിയോ സന്ദേശമിട്ടു. പിന്നീട്, ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്തു. കോവിഡ് വാര്‍ഡില്‍ നകുലന്‍ നേരിട്ട അവഗണനയ്ക്ക് പരിഹാരമാകും മുമ്പേ മരിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആരോഗ്യവകുപ്പിന് ഉടന്‍ പരാതി നല്‍കുമെന്ന് നകുലന്റെ ബന്ധുക്കള്‍ അറിയിച്ചു.
എന്നാല്‍, യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് മെഡി. കോളജ് ആശുപത്രി അധികൃതരുടെ വിശദീകരണം. രോഗിക്ക് ബെഡ് അനുവദിക്കുന്നതിലെ സാങ്കേതിക പ്രശ്‌നം മാത്രമാണ് ഉണ്ടായത്. നകുലന് ബെഡ് അനുവദിച്ചെങ്കിലും അത്യാസന്ന നിലയിലെത്തിയ മറ്റൊരു രോഗിക്ക് വേണ്ടി ആ ബെഡില്‍ നിന്ന് കുറച്ചുനേരത്തേക്ക് ഒഴിവാക്കി. ആരോഗ്യ നില വഷളായതിനെതുടര്‍ന്ന് നകുലനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് നകുലനെ മാറ്റിയെന്നും മെഡി. കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനെ വിശദീകരണം കിട്ടിയ ശേഷം തുടര്‍ നടപടിയെന്ന് ജില്ലാ മെഡികല്‍ ഓഫീസര്‍ വ്യക്തമാക്കി.
അതേസമയം മെഡികല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുണ്ട്. നിലവിലുള്ള ജീവനക്കാര്‍ക്ക് ഇത്രയും രോഗികള്‍ക്ക് ഒരേസമയം ചികില്‍സ നല്‍കുക പ്രയാസമായിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.