Attacked | 'പത്തനാപുരത്ത് പൊതുമധ്യത്തില്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ യുവാവിന്റെ ശ്രമം'; പ്രതിയെ പ്രദേശവാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു

 


കൊല്ലം: (www.kvartha.com) പത്തനാപുരത്ത് പട്ടാപ്പകല്‍ പൊതുമധ്യത്തില്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചതായി പൊലീസ്. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ കടശേരി സ്വദേശി രേവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് മലപ്പുറം സ്വദേശി ഗണേശിനെ പ്രദേശവാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

പത്തനാപുരം കെ എസ് ഇ ബി ഓഫിസിനു മുന്‍വശത്ത് പൊതുജന മധ്യത്തിലാണ് അക്രമം നടന്നത്. ഒന്‍പത് മാസം മുന്‍പാണ് ദമ്പതികള്‍ വിവാഹിതരായത്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. വിവാഹബന്ധം തുടര്‍ന്നുകൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്ന് ഇരുവരും ചൊവ്വാഴ്ച പത്തനാപുരം പൊലീസ് സ്റ്റേഷനില്‍ എത്തി അറിയിച്ചിരുന്നു.

Attacked | 'പത്തനാപുരത്ത് പൊതുമധ്യത്തില്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ യുവാവിന്റെ ശ്രമം'; പ്രതിയെ പ്രദേശവാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു

പൊലീസ് സ്റ്റേഷനില്‍നിന്നു മടങ്ങുന്നതിനിടെ രേവതിയുടെ പിന്നാലെ എത്തി യുവാവ് കഴുത്തിലും ശരീരത്തിലും വെട്ടുകയായിരുന്നു. ശരീരമാസകലം പരുക്കേറ്റ രേവതിയുടെ വിരലുകള്‍ അറ്റുപോയി. ആരോഗ്യ നില അതീവ ഗുരുതരമായതോടെ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Keywords:  Pathanapuram: Woman Attacked, Kollam, News, Woman Attacked, Crime, Criminal Case, Hospitalized, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia