Honey Trap | കേരള സര്‍വകലാശാലാ മുന്‍ ജീവനക്കാരനെ ഹണിട്രാപില്‍ കുടുക്കി 11 ലക്ഷം കവര്‍ന്നതായി പരാതി; പത്തനംതിട്ടയില്‍ സീരിയല്‍ നടിയും ആണ്‍സുഹൃത്തും അറസ്റ്റില്‍

 


പത്തനംതിട്ട: (www.kvartha.com) വയോധികനെ ഹണിട്രാപില്‍ കുടുക്കി 11 ലക്ഷം കവര്‍ന്നെന്ന പരാതിയില്‍ സീരിയല്‍ നടി ഉള്‍പെടെ രണ്ടുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി നിത്യ ശശി( 32 ), സുഹൃത്ത് പരവൂര്‍ കലയ്ക്കോട് സ്വദേശി ബിനു (48) എന്നിവരാണ് പൊലീസ് പിടിയിലായത്. 

പൊലീസ് പറയുന്നത്: 75 കാരനായ കേരള സര്‍വകലാശാലാ മുന്‍ ജീവനക്കാരനാണ് തട്ടിപ്പിനിരയായത്. വീട് വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് നിത്യ 75 കാരനെ പരിചയപ്പെടുന്നത്. വീട് വാടകയ്ക്ക് നിത്യ എടുത്തതോടെ ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തിപ്പെട്ടു. ഇവിടേക്ക് വയോധികനെ വിളിച്ചുവരുത്തി അടുപ്പം ദൃഢമാക്കി. 

ഇതിനിടെ ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ചശേഷം വയോധികനെ നിത്യയ്‌ക്കൊപ്പം നിര്‍ത്തി അശ്ലീല ചിത്രമെടുത്തു. ദൃശ്യം പുറത്തുവിടാതിരിക്കണമെങ്കില്‍ 25 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ ആവശ്യം. ഈ പേരില്‍ 11 ലക്ഷം രൂപ വരെ തട്ടിയെടുത്തു.

Honey Trap | കേരള സര്‍വകലാശാലാ മുന്‍ ജീവനക്കാരനെ ഹണിട്രാപില്‍ കുടുക്കി 11 ലക്ഷം കവര്‍ന്നതായി പരാതി; പത്തനംതിട്ടയില്‍ സീരിയല്‍ നടിയും ആണ്‍സുഹൃത്തും അറസ്റ്റില്‍


പിന്നാലെ തട്ടിപ്പിനിരയായ വ്യക്തി സംഭവം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. പൊലീസിന്റെ നിര്‍ദേശ പ്രകാരം ബാക്കി പണം തരാമെന്ന വ്യാജേന നിത്യയേയും കൂട്ടാളിയേയും 75 കാരന്‍ പട്ടത്തെ ഫ്ലാറ്റില്‍ വിളിച്ചു വരുത്തി. ഇവിടെവെച്ച് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

Honey Trap | കേരള സര്‍വകലാശാലാ മുന്‍ ജീവനക്കാരനെ ഹണിട്രാപില്‍ കുടുക്കി 11 ലക്ഷം കവര്‍ന്നതായി പരാതി; പത്തനംതിട്ടയില്‍ സീരിയല്‍ നടിയും ആണ്‍സുഹൃത്തും അറസ്റ്റില്‍



Keywords:  News, Kerala, Kerala-News, Local-News, Regional-News, Blackmail, Threat, Pathanamthitta, Serial Actress, Friend, Pathanamthitta: Serial actress and Friend arrested in honey trap.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia