Accidental Death | അമ്മയ്‌ക്കൊപ്പം ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്നതിനിടെ സ്‌കൂടറില്‍ ലോറിയിടിച്ച് അപകടം; 10-ാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
Aug 9, 2023, 10:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com) അമ്മയ്‌ക്കൊപ്പം ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്നതിനിടെ വാഹനാപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. അങ്ങാടിക്കല്‍ വടക്ക് പാല നില്‍ക്കുന്നതില്‍ കിഴക്കേതില്‍ ജയ്‌സണ്‍ - ഷീബ ദമ്പതികളുടെ മകള്‍ ജെസ്‌ന ജെയ്‌സണ്‍ (15) ആണ് മരിച്ചത്. വള്ളിക്കോട് - വകയാര്‍ റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനില്‍വെച്ചാണ് സംഭവം.
രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. അമ്മയും മകളും സഞ്ചരിച്ചിരുന്ന സ്‌കൂടറില്‍ എതിര്‍ ദിശയില്‍ നിന്നെത്തിയ ലോറിയിടിക്കുകയായിരുന്നു. അപകടത്തെ റോഡിലേക്ക് തലയടിച്ച് വീണ ജെസ്‌നയെ പത്തനംതിട്ടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രമാടം നേതാജി ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച ജെസ്‌ന. ജെസ്‌നയുടെ അമ്മ ഷീബ നിസാര പരുക്കുകളോടെ രക്ഷപെട്ടു.
Keywords: News, Kerala, Kerala-News, Accident-News, Accidental Death, Pathanamthitta, SSLC Student, Died, Road Accident, Pathanamthitta: 10th class student died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

