നെടുമ്പാശേരിയില്‍ വിമാനത്തില്‍നിന്നുമിറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം
Jun 9, 2012, 09:21 IST
കൊച്ചി: നെടുമ്പാശേരിയില്‍ ബഹ്റിന്‍-കോഴിക്കോട് എയര്‍ ഇന്ത്യാ വിമാനത്തില്‍ നിന്നുമിറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം. കോഴിക്കോടിറങ്ങാനുള്ള വിമാനം കൊച്ചിയിലിറക്കിയതാണ് പ്രതിഷേധത്തിന് വഴിവച്ചത്. 6.30ഓടെയാണ് വിമാനം കൊച്ചിയിലെത്തിയത്.
കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ഇറങ്ങാന്‍ അനുമതി ഇല്ലാത്തതിനാലാണ് യാത്രക്കാരെ കൊച്ചിയിലിറക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി യാത്രക്കാരെ ഹോട്ടലിലേയ്ക്ക് മാറ്റി ഉച്ചയ്ക്ക് 2.30ഓടെ പ്രത്യേകവിമാനത്തില്‍ കോഴിക്കോട്ടെത്തിക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
എന്നാല്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പിന്നീട് യാത്രക്കാരില്‍ യാതൊരു ഉത്തരവാദിത്വവും എയര്‍ ഇന്ത്യാ അധികൃതര്‍ക്ക് ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യാത്രക്കാര്‍ വിമാനത്തില്‍ നിന്നുമിറങ്ങാതെ പ്രതിഷേധിക്കുന്നത്.
English Summery
Passengers protest in Nedumbasseri Airport
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.