വിമാനത്താവളത്തില്‍ ക്യൂ തെറ്റിച്ച രഞ്ജിനിയെ ചോദ്യം ചെയ്ത യാത്രക്കാരന്‍ അറസ്റ്റില്‍
May 16, 2013, 14:21 IST
ADVERTISEMENT
കൊച്ചി: മലയാളി യാത്രക്കാരനോട് ഇടഞ്ഞ രഞ്ജിനി ഹരിദാസ് നല്‍കിയ പരാതിയില്‍ പ്രവാസി മലയാളിയെ പോലീസ് അറസ്റ്റുചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തില്‍ ക്യൂ തെറ്റിച്ച് മുന്നില്‍കയറിയ ചാനല്‍ അവതാരിക രഞ്ജിനി ഹരിദാസിന്റെ നടപടിയെ ചോദ്യം ചെയ്തതിന്റെ പേരിലാണ് പ്രവാസി മലയാളിയെയെ പോലീസ് അറസ്റ്റ് ചെയ്തത്.
രഞ്ജിനിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. അമേരിക്കയില്‍ നിന്നും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം നാട്ടിലേക്ക് വരികയായിരുന്ന പൊന്‍കുന്നം സ്വദേശി ബിനോയിയെയാണ് പോലീസ് രഞ്ജിനിയുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാവിലെ എമിറേറ്റ്‌സ് വിമാനം നെടുമ്പാശ്ശേരിയില്‍ ലാന്റ് ചെയ്ത് യാത്രക്കാര്‍ വരിവരിയായി കസ്റ്റംസ് ക്ലിയറന്‍സിനായി നീങ്ങുമ്പോഴാണ് ബിനോയിക്ക് മുന്നില്‍കയറി രഞ്ജിന് നിന്ന്. അനുവാദം പോലും ചോദിക്കാതെ മുന്നില്‍കയറിയ രഞ്ജിനിയുടെ നടപടി ബിനോയ് ചോദ്യം ചെയ്തു.
ഇതോടെ പ്രകോപിതയായ രഞ്ജിനി തനിക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേരെകൂടി മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തി. ഇത്് ബിനോയിയെ പ്രകോപിക്കുകയും രഞ്ജിനിക്ക് നേരെ കയ്യോങ്ങുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് കസ്്റ്റസ് ക്ലിയറന്‍സിന് മുന്നില്‍ ഏറെ നേരം ബഹളം നടന്നു. ഉടന്‍ തന്നെ ഹാന്റ് ബാഗില്‍നിന്നും മൊബൈല്‍ ഫോണെടുത്ത രഞ്ജിനി പോലിസിനെ വിളിച്ചുവരുത്തുകയും ബിനോയ് തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പരാതിപ്പെട്ടു.
എല്ലാ യാത്രക്കാരെയും പോലെ തന്നെയാണ് രഞ്ജിനിയെന്നും വി.ഐ.പി. പരിഗണനയുള്ള ആളല്ലലോ എന്നുമാണ് ബിനോയ് പോലീസിനോട് ചോദിച്ചത്. തനി അഹങ്കാരമാണ് രഞ്ജിനി പ്രകടിപ്പിച്ചതെന്ന് ബിനോയ്‌ക്കൊപ്പമുണ്ടായിരുന്നവര്‍ വെളിപ്പെടുത്തി. രഞ്ജിനിയുടെ നടപടിക്കെതിരെ പ്രവാസി മലയാളികള്‍ ഒന്നടങ്കം സോഷ്യല്‍ മീഡികളിലൂടെ പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു.
Also Read:
ജപ്തി ഭീഷണിക്കിടയിലും മകള്‍ക്ക് കാഴ്ച കിട്ടാന്‍ അമ്മയുടെ നെട്ടോട്ടം
Keywords: Kerala, Kochi, Airport, Arrest, Police, Passenger arrested for quarreling with Ranjini in Air port, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.