MV Jayarajan | മഴക്കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പാര്‍ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് ജില്ലാ സെക്രടറി എം വി ജയരാജന്‍

 
Party workers to come forward in monsoon relief work says MV Jayarajan, Politics, CPM, News, Kerala, Kannur.
Party workers to come forward in monsoon relief work says MV Jayarajan, Politics, CPM, News, Kerala, Kannur.

Image Credit Facebook/MV Jayarajan

പൊട്ടിവീഴുന്ന മരങ്ങള്‍ മുറിച്ച് നീക്കി ഗതാഗതം സുഗമമാക്കാന്‍ രംഗത്തിറങ്ങണം.

കണ്ണൂര്‍: (KVARTHA) ജില്ലയില്‍ അതിതീവ്ര മഴയിലും (Heavy Rain) കാലവര്‍ഷക്കെടുതികളിലും ദുരിതനമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഴുവന്‍ പാര്‍ടി (Party Workers)  പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സിപിഎം (CPM) ജില്ലാ സെക്രടറി (District Secretary) എം വി ജയരാജന്‍ അഭ്യര്‍ഥിച്ചു. 

വീടുകള്‍, കൃഷിയിടങ്ങള്‍, റോഡുകള്‍ എന്നിവയ്‌ക്കെല്ലാം നാശം നേരിട്ടിട്ടുണ്ട്. ചിലയിടങ്ങളില്‍ വെളളം കയറിയിട്ടുമുണ്ട്. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണ വകുപ്പിന്റെ പ്രവചനം.
മഴക്കെടുതിയില്‍ ദുരിതത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം. മാറ്റി പാര്‍പിക്കുന്നന്നതിനും അവര്‍ക്ക് ആവശ്യമായ മറ്റ് സഹായവും നല്‍കണം.

റോഡുകളിലും മറ്റും പൊട്ടിവീഴുന്ന മരങ്ങള്‍ മുറിച്ച് നീക്കി ഗതാഗതം സുഗമമാക്കാന്‍ രംഗത്തിറങ്ങണം.    വിവിധ വകുപ്പുകള്‍ നടത്തുന്ന ദുരിതാശ്വാസ നടപടികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. പകര്‍ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ക്ക് പിന്തുണയുമായി ഒപ്പമുണ്ടാവണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia