Remanded | പാനൂരില്‍ വീട്ടില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചെന്ന കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

 


തലശ്ശേരി: (KVARTHA) രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന പാനൂര്‍ സെന്‍ട്രല്‍ പൊയിലൂരിലെ രണ്ടു വീടുകളില്‍ നിന്നായി 770 കിലോ സ്ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍. വടക്കയില്‍ പ്രമോദിനെയാണ് (42) കൊളവല്ലൂര്‍ സിഐ കെ സുമിത്ത് കുമാര്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് പ്രമോദിന്റെ വീട്ടില്‍ നിന്നും ഇയാളുടെ ബന്ധു വടക്കയില്‍ ശാന്തയുടെ വീട്ടില്‍ നിന്നുമായി 770 കിലോ സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്. എന്നാല്‍ പ്രമോദിന് ഇത് സൂക്ഷിക്കാന്‍ ലൈസന്‍സുണ്ടായിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രമേദിനെ ശനിയാഴ്ച രാവിലെയാണ് പിടികൂടിയത്.

Remanded | പാനൂരില്‍ വീട്ടില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചെന്ന കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍
 

സിപിഎം പ്രവര്‍ത്തകന്‍ ജ്യോതി രാജിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് ഉള്‍പെടെയുള്ള കേസുകളില്‍ പ്രതിയാണ് പ്രമോദ് എന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊളവല്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുമിത് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ കെകെ സോബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്.

Keywords: Panur: BJP worker remanded in case of keeping explosives in his house, Kannur, News, BJP Worker, Arrest, Police, Probe, Crime, Remanded, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia