നേതാക്കള്‍ ആത്മസംയമനം പാലിക്കണം; പിണറായിക്ക് പന്ന്യന്റെ മറുപടി
May 19, 2013, 17:48 IST
ADVERTISEMENT
കണ്ണൂര്‍: സി.പി.ഐക്കെതിരെ വിമര്‍ശനം ഉന്നയിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ മറുപടി. പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും സി.പി.ഐയ്ക്കെതിരായ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. നേതാക്കള്‍ ആത്മസംയമനം പാലിക്കണം. പ്രാദേശിക വിഷയങ്ങള്‍ പൊതുവേദിയില്‍ അലക്കി വലിയ വാര്‍ത്തയാക്കുന്നതു ശരിയല്ല. ഇരുപാര്‍ട്ടികളും തമ്മിലുള്ള അപസ്വരങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ സാഹചര്യത്തില്‍ സി.പി.എമ്മുമായുള്ള ബന്ധം ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് സി.പി.ഐ കടക്കരുതെന്ന് ശനിയാഴ്ച വടകരയില്‍ നടന്ന വള്ളിക്കാട് വാസു അനുസ്മരണ പരിപാടിയില്‍ പിണറായി വിജയന് പ്രസംഗിച്ചിരുന്നു. ഇതിന് മറുപടിയായാണ് പന്ന്യന്‍ രവീന്ദ്രന് രംഗത്തുവന്നത്. ഒഞ്ചിയം രക്തസാക്ഷിത്വദിനം ഒറ്റക്കു നടത്തിയതിനാണ് പിണറായി സി.പി.ഐക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

Keywords : Kannur, Pannyan Raveendran, Pinarayi vijayan, CPM, CPI, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.