പിണറായിക്ക് പന്ന്യന്റെ ചുട്ട മറുപടി: തെരുവ് പ്രസംഗത്തില്‍ അഭിമാനം

 


തിരുവനന്തപുരം: (www.kvartha.com 17.11.2014) സി.പി.ഐയുടേത് തെരുവ് പ്രസംഗമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ചുട്ട മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. പദവിയില്‍ എങ്ങനെ ഇരിക്കാമെന്നുള്ളതിനെ കുറിച്ച് പിണറായിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. കോണ്‍ഗ്രസ് ബന്ധം ആരോപിച്ച് തന്നെ വിരട്ടാന്‍ നോക്കേണ്ട. കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കുന്നതില്‍ ആരും മോശക്കാരല്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

സി.പി.ഐയുടെ കോണ്‍ഗ്രസ് ബന്ധം പഴയകാലത്തുള്ളതാണ്. എന്നാല്‍, 2004- 09 ല്‍ യു.പി.എ സര്‍ക്കാരിനെ നിലനിറുത്തിയത് ആരെന്ന് എല്ലാവര്‍ക്കുമറിയാം. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം സോമനാഥ് ചാറ്റര്‍ജിയെ നല്‍കിയാണ് സി പി എം യു പി എ സര്‍ക്കാരിന് പിന്തുണ നല്‍കിയത്. അതുകൊണ്ട് കോണ്‍ഗ്രസ് പിന്തുണ പറഞ്ഞ് തങ്ങളെ വിരട്ടരുതെന്നും പന്ന്യന്‍ ഓര്‍മ്മിപ്പിച്ചു.

തെരുവില്‍ പ്രസംഗിക്കുന്നതിനെ താന്‍ അഭിമാനമായാണ്   കാണുന്നത്. തെരുവില്‍ പ്രസംഗിച്ചാണ് എകെജി പാര്‍ട്ടിയെ  വളര്‍ത്തിയത്. തര്‍ക്കത്തിന്റെ വഴി സിപിഐ ആഗ്രഹിക്കുന്നില്ലെന്നും, കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആത്മരോഷത്തിന്റെ ആവശ്യമില്ലെന്നും പന്ന്യന്‍ പറഞ്ഞു. നേതാവായല്ല തൊഴിലാളിയായാണ് താന്‍ പാര്‍ട്ടിയില്‍ എത്തിയതെന്നും പന്ന്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സി.പി.ഐ തെരുവില്‍ നടത്തിയ പ്രസംഗത്തില്‍ മാന്യതയില്ലാതെ സംസാരിച്ചിട്ടില്ല. തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടത്. അതിനുള്ള വേദി ഒരുക്കുകയും വേണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരിക്കലും രോഷാകുലരാവരുത്. സി.പി.ഐ രോഷാകുലരാവാറില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരുമിച്ച് പോരാടേണ്ടവരും  ഒരുമിച്ച് അടികൊള്ളേണ്ടവരും  ഒരുമിച്ച് ജയിലില്‍ പോകേണ്ടവരുമാണ്. അവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവരുതെന്നും പന്ന്യന്‍  പറഞ്ഞു.

ചരിത്രം മറന്നുകൊണ്ടുള്ള വിമര്‍ശനമാണ്  പിണറായി നടത്തിയത്.  കേരളം ആദരിക്കുന്ന വ്യക്തിയാണ് സഖാവ് പി.കെ.വി.  അങ്ങനെയുള്ള അദ്ദേഹത്തെ വിമര്‍ശനത്തിലേക്ക് വലിച്ചിഴക്കുമെന്ന് കരുതിയില്ല. സാധാരണ ഉണ്ടാവത്തതാണിത്. എന്നാല്‍ ഓരോരുത്തര്‍ക്കും ഓരോ ഭാഷാരീതി ഉണ്ടെന്നും പിണറായിയുടെ വിമര്‍ശനം ചൂണ്ടിക്കാട്ടി പന്ന്യന്‍ പറഞ്ഞു. അതേസമയം  ഇരിക്കുന്ന സ്ഥാനം മറക്കുന്ന ആളാണെന്ന പിണറായിയുടെ പ്രസ്താവനയെ പന്ന്യന്‍ പരിഹസിച്ചു. സെക്രട്ടറി കസേരയില്‍ എങ്ങനെ ഇരിക്കണമെന്ന് പിണറായിയോട് ചോദിച്ച് മനസിലാക്കാമെന്നും പന്ന്യന്‍ പറഞ്ഞു.

ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം. മാണിയെ സഹായിക്കാന്‍ പോയതാരാണെന്ന് എല്ലാവര്‍ക്കുമറിയാം. ഫേസ് ബുക്കില്‍ പോസ്റ്റിട്ടത് മാണിയെ സഹായിക്കാനാണ്. മാണിക്കുവേണ്ടി ആവേശപൂര്‍വം സംസാരിച്ചതും ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്തായാലും മാണിക്കെതിരെ സമരം ചെയ്യാനും കേസിനുപോകാനും സി.പി.എം തയ്യാറായതില്‍ സന്തോഷമുണ്ട്. മാണിക്കെതിരെ ഒരുമിച്ചുള്ള പ്രക്ഷോഭം ഇല്ലാത്തതെന്താണെന്ന് ചോദിച്ച  പന്ന്യന്‍ മുന്നണിയില്‍ തൊഴിലാളിയും യജമാനനും ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു.

എല്‍എഡിഎഫ് സമരം അഡ്ജസ്റ്റ്‌മെന്റ് സമരമാണെന്ന അഭിപ്രായം ജനങ്ങള്‍ക്ക് ഉളളത് കൊണ്ടാണ് ആത്മവിമര്‍ശനപരമായി താന്‍ അഡ്ജസ്റ്റ്‌മെന്റ് സമരത്തെ കുറിച്ച് പറഞ്ഞതെന്ന് പന്ന്യന്‍ പറഞ്ഞു. ഈ അവസരത്തില്‍ ജനങ്ങളുടെ  സംശയം നിവര്‍ത്തിച്ചു കൊടുക്കേണ്ടത് നമ്മുടെ കടമയാണ്. എന്നാല്‍ സി.പി.എമ്മിനെ മാത്രം ഉദ്ദേശിച്ചല്ല താന്‍ അങ്ങനെ പറഞ്ഞത്. ഇടതുമുന്നണിയിലെ പാര്‍ട്ടികള്‍ക്ക് സ്വന്തം നിലയില്‍ സമരം നടത്താനുള്ള അവകാശമുണ്ടെന്നും പന്ന്യന്‍ പറഞ്ഞു.  ബാര്‍ കോഴ അന്വേഷണത്തില്‍ സി.പി.എമ്മില്‍ മൂന്നു നിലപാടാണുള്ളതെന്നും പന്ന്യന്‍ പറഞ്ഞു.
പിണറായിക്ക് പന്ന്യന്റെ ചുട്ട മറുപടി: തെരുവ് പ്രസംഗത്തില്‍ അഭിമാനം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഡോക്യുമെന്ററി പ്രചോദനമായി, കടലോരം ശുചീകരിച്ച് സ്‌കൂള്‍ കുട്ടികള്‍

Keywords:  Pannyan Raveendran Comment against Pinarayi Vijayans, Thiruvananthapuram, Allegation, Congress, Conference, UPA, K.M.Mani, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia