പ്രണബിനെ ഇടതുപക്ഷം പിന്തുണയ്ക്കുന്നത് കളങ്കം: പന്ന്യന്‍ രവീന്ദ്രന്‍
Jun 23, 2012, 17:00 IST
ഇടുക്കി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബിനെ പിന്തുണയ്ക്കുന്നത് ഇടതുപക്ഷ പാര്‍ട്ടികള്‍ നടത്തിവരുന്ന പ്രക്ഷോഭങ്ങള്‍ക്ക് കളങ്കമാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. അതുകൊണ്ടാണ് സിപിഐ ആരേയും പിന്തുണയ്ക്കാത്തത്.
കമ്മ്യൂണിസ്റ്റുകാര്‍ ഒരിക്കലും ആളുകളെ കൊല്ലാന്‍ തീരുമാനിക്കാറില്ല. കൊല്ലുന്നത് കാടത്തമാണെന്നും പന്ന്യന്‍ പറഞ്ഞു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാനെടുത്ത തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍. പ്രണബിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തെ ഒരു വിഭാഗം എതിര്‍ത്തിരുന്നു. ഭൂരിപക്ഷ വികാരം മാനിച്ചാണ് പ്രണബിനെ പിന്തുണയ്‌ക്കാനുള്ള തീരുമാനം നേതൃത്വം കൈക്കൊണ്ടത്.
Keywords: Idukki, Pannyan Raveendran, CPI(M), Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.