Panchayat Secretary | നെന്മാറ പഞ്ചായത് അസിസ്റ്റന്റ് സെക്രടറിയെ പൊലീസ് കണ്ടെത്തി; കിട്ടിയത് മധുരയില്‍നിന്ന്; പാലക്കാട്ടെത്തിച്ച് കോടതിയില്‍ ഹാജരാക്കും

 


പാലക്കാട്: (KVARTHA) ബുധനാഴ്ച (11.10.2023) ഉച്ചമുതല്‍ കാണാതായ നെന്മാറ പഞ്ചായത് അസിസ്റ്റന്റ് സെക്രടറിയെ പൊലീസ് കണ്ടെത്തി. മധുരയില്‍ വച്ചാണ് സുബൈര്‍ അലിയെ കിട്ടിയത്. അലിയെ ഉടന്‍ പാലക്കാട്ടെത്തിച്ച് കോടതിയില്‍ ഹാജരാക്കും. ഇതിന് ശേഷമായിരിക്കും തുടര്‍നടപടികളെന്ന് പൊലീസ് അറിയിച്ചു.

സിപിഎം നേതാക്കള്‍ക്കെതിരെ കത്തെഴുതിവെച്ച ശേഷമാണ് നെന്മാറ പഞ്ചായത് അസിസ്റ്റന്റ് സെക്രടറി ഓഫീസില്‍ നിന്നും പോയത്. കൊല്ലങ്കോട് സിപിഎം ഏരിയാ സെക്രടറി ഭീഷണിപ്പെടുത്തിയെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇതോടെയാണ് സുബൈര്‍ അലിയെ കാണാനില്ലെന്ന പരാതിയില്‍ നെന്മാറ പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഇതിനിടെ സുബൈര്‍ വ്യാഴാഴ്ച (12.10.2023) രാവിലെ സഹപ്രവര്‍ത്തകരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് നെന്മാറയില്‍ നിന്നുള്ള പൊലീസ് സംഘമാണ് മധുരയിലെത്തി അലിയെ പിടികൂടുന്നത്.

അതേസമയം, സിപിഎം നേതാക്കളുടെ ഭീഷണിയെ തുടര്‍ന്ന് നെന്മാറ പഞ്ചായത് അസി. സെക്രടറി സുബൈര്‍ അലിക്ക് നാടുവിടേണ്ടി വന്നത് ഭരണത്തിന്റെ ധാര്‍ഷ്ട്യം ഒരു പാര്‍ടിയേയും സര്‍കാരിനെയും എത്രത്തോളം ജീര്‍ണതയില്‍ എത്തിച്ചുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

സുബൈര്‍ അലിയെ ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത സിപിഎം കൊല്ലങ്കോട് ഏരിയ സെക്രടറി ഉള്‍പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാനും നിയമനടപടി സ്വീകരിക്കാനും പൊലീസ് തയാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Panchayat Secretary | നെന്മാറ പഞ്ചായത് അസിസ്റ്റന്റ് സെക്രടറിയെ പൊലീസ് കണ്ടെത്തി; കിട്ടിയത് മധുരയില്‍നിന്ന്; പാലക്കാട്ടെത്തിച്ച് കോടതിയില്‍ ഹാജരാക്കും


Keywords: News, Kerala, Kerala-News, Thiruvananthapuram-News, Thiruvananthapuram News, Kerala News, Nenmara News, Panchayat Assistant Secretary, Found, Madurai, Police, VD Satheesan, CPM, Thiruvananthapuram: Nenmara Panchayat Assistant Secretary found in Madurai.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia