പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിമിനെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്; കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു

 


കൊച്ചി: (www.kvartha.com 08.02.2020) പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിമിനെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്. മുന്‍ മന്ത്രിക്കെതിരെയുള്ള കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവെന്നും അടുത്ത ആഴ്ച തന്നെ അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നും വിജിലന്‍സ് അറിയിച്ചു.

ചോദ്യം ചെയ്യല്‍ നടപടികള്‍ക്കായുള്ള ചോദ്യാവലി തയ്യാറാക്കല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായെന്നും വിജിലന്‍സ് സംഘം പറയുന്നു. കേസില്‍ മുഹമ്മദ് ഹനീഷ് ഐഎഎസിനെയും വിജിലന്‍സ് ചോദ്യം ചെയ്യുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിമിനെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്; കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു

ഇപ്പോള്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ അടുത്ത ബുധനാഴ്ചയ്ക്ക് ശേഷമാകും ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നതെന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

പാലാരിവട്ടം കേസില്‍ നേരത്തെ നാലുപേരുടെ അറസ്റ്റ് നടന്നിരുന്നു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയാകും ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്യുക.

ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കേസിന്റെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലായിരുന്നു. എന്നാല്‍ ഈ സമയത്ത് തെളിവുകള്‍ ശേഖരിക്കുന്നതിലായിരുന്നു വിജിലന്‍സിന്റെ ശ്രദ്ധ മുഴുവനും. ഇപ്പോള്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെ അന്വേഷണം ഊര്‍ജിതമായി.

പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് ആദ്യഘട്ട മൊബിലൈസേഷന്‍ ഫണ്ട് അനുവദിച്ചതില്‍ മന്ത്രിയുടെ ഇടപെടല്‍ ഉണ്ടെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഇബ്രാഹിം കുഞ്ഞിനെതിരായ ചില തെളിവുകള്‍ ലഭിച്ചുവെന്നാണ് വിവരം.

ഇതിന് പുറമെ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷനിലെ ( ആര്‍.ബി.ഡി.സി) നിയമനങ്ങളിലും മന്ത്രി ഇടപെട്ടതായുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആര്‍ബിഡിസിയുടെ ചുമതലയുണ്ടായിരുന്ന മുഹമ്മദ് ഹനീഷിനെയും വിജിലന്‍സ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

Keywords:  Palarivattam scam; Vigilance will questioned former minister Ibrahimkunju, News, Politics, Trending, Corruption, Vigilance, Conference, Governor, Kochi, Office, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia