പാലക്കാട് സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

 


ചെര്‍പ്പുളശ്ശേരി: (www.kvartha.com 16/02/2015) പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. ചെര്‍പ്പുളശ്ശേരി കുലിക്കല്ലൂര്‍ മുളയങ്കാവ് സ്വദേശി പ്രഭാകര(55) നാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. മരിച്ച പ്രഭാകരന്‍ കൂലിപ്പണിക്കാരനാണ് .

ഞായറാഴ്ച രാത്രി പ്രഭാകരനെ സംശയകരമായ സാഹചര്യത്തില്‍ സ്ഥലത്തെ ഒരുവീട്ടില്‍ നിന്നും സ്ത്രീയോടൊപ്പം പുറത്തിറങ്ങുന്നത് കണ്ടതിനെ തുടര്‍ന്ന് ചിലര്‍  ചോദ്യം ചെയ്തിരുന്നതായി സമീപവാസികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ 15 ഓളം പേര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

പാലക്കാട് സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടുആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രഭാകരന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെയാണ് നാട്ടുകാര്‍  പ്രഭാകരന്റെ മൃതദേഹം കാണുന്നത്.

തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് സദാചാര ഗുണ്ടകളുടെ  ആക്രമണത്തിനിരയായാണ് പ്രഭാകരന്‍ കൊല്ലപ്പെട്ടതെന്ന് മനസിലായത്.

ഞായറാഴ്ച  രാത്രി ഒമ്പതുമണിയോടെയാണ് അക്രമം നടന്നത്. ചെര്‍പ്പുളശ്ശേരി സി ഐയുടെ
നേതൃത്വത്തില്‍ കൊലപാതകത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. അക്രമം നടത്തിയ സംഘത്തില്‍ പെട്ടവരെന്ന് കരുതുന്നവരുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതികളെ  കണ്ടെത്താനായില്ല.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Palakkad man killed in the name of moral policing, Prabhakaran, Woman, Injured, House, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia