Padmaja V | പത്മജ 'കൈ' വിട്ട് 'താമര' പിടിക്കുമ്പോൾ വടകരയിൽ എന്തു സംഭവിക്കും?
Mar 7, 2024, 11:35 IST
/ ഭാമനാവത്ത്
കണ്ണൂർ: (KVARTHA) അടിമുടി കോൺഗ്രസുകാരിയും ലീഡർ കെ കരുണാകരൻ്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയിൽ ചേരുന്നത് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ക്ഷീണം ചെയ്യും. എ കെ ആൻ്റണിയുടെ മകൻ അനിൽ ആൻ്റണി പോകുന്നതു പോലെയല്ല പത്മജ വേണുഗോപാൽ അര നൂറ്റാണ്ടിലേറെക്കാലത്തെ നാഭീ - നാള ബന്ധം ഉപേക്ഷിച്ചു ബിജെപിയിൽ ചേരുന്നത്. അടിമുടി കോൺഗ്രസുകാരിയാണ് പത്മജ. കുട്ടിക്കാലത്തെ കെ കരുണാകരൻ്റെ പാർട്ടി ജീവിതം കണ്ടു വളർന്ന ഒരാൾ.
വടകര ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ മുരളീധരനെതിരെ സിപിഎം പത്മജയുടെ ബി.ജെ.പി പ്രവേശം രാഷ്ട്രീയ ആയുധമാക്കുമെന്നാണ് സൂചന. ഇതിലൂടെ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ - മോദി വിരുദ്ധ പോരാട്ടങ്ങളുടെ ചാംപ്യൻമാർ തങ്ങൾ തന്നെയാണെന്ന് തെളിയിക്കാനാണ് എൽ.ഡി.എഫ് ശ്രമിക്കുക. ഈ പ്രചാരണം ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വടകരയിൽ സഹോദരനും സിറ്റിങ് എം.പിയുമായ കെ മുരളീധരന് ഏറെ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ.
പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുന്നതിന് മുൻപായി ന്യൂഡൽഹിയിൽ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ഉടൻ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്മജ ബിജെപിയിലേക്ക് ചേരുമെന്ന അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നെങ്കിലും തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇക്കാര്യം നിഷേധിച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ പാർട്ടി നേതൃത്വവുമായി തെറ്റി പിരിഞ്ഞാണ് മറുപേരിയിലേക്ക് പോകുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004ല്‍ മുകുന്ദപുരത്ത് നിന്നും ലോക്സഭയിലേക്കും തൃശൂര്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാല്‍ പരാജയപ്പെട്ടിരുന്നു.
കുറച്ച് നാളുകളായി കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് കടുത്ത അവഗണയാണ് ഉണ്ടാകുന്നതെന്ന് പത്മജ തൃശൂരിലെ അടുത്ത ആളുകളോട് പറഞ്ഞിരുന്നു. ബിജെപിയിലേക്ക് എന്ന സൂചനയും നല്‍കി. ബിജെപിയില്‍നിന്ന് രാജ്യസഭാ അംഗത്വവും പാര്‍ട്ടിയില്‍ വലിയ പദവിയും ലഭിച്ചതായാണ് വിവരം. സംഭവം അറിഞ്ഞ് കെ സി വേണുഗോപാല്‍, കെ മുരളീധരന്‍, പത്മജയുടെ ഭര്‍ത്താവ് വേണുഗോപാല്‍ തുടങ്ങിയവര്‍ പത്മജയെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ലെന്നാണ് വിവരം. ന്യൂഡൽഹിയില്‍ എത്തിയ പത്മജ ഇതുവരെ എഐസിസി ഓഫീസില്‍ പോകാനും തയ്യാറായില്ല.
Keywords: Lok Sabha Election, Padmaja Venugopal, Vadakara, K Muraleedharan, BJP, New Delhi, J P Nadda, Congress, K Karunakaran, A K Antony, Narendra Modi, Report, Facebook, Thrissur, Rajya Sahab, AICC,Padmaja Venugopal's BJP entry: What will happen in Vadakara?.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.