മൃതദേഹത്തില്‍ നിന്നും ലക്ഷങ്ങള്‍ വിലയുള്ള പേസ് മേക്കര്‍ അടിച്ചു മാറ്റിയതായി ആരോപണം
Nov 26, 2014, 12:25 IST
കൊച്ചി: (www.kvartha.com 26.11.2014) ലിവര്‍ സിറോസിസ് ബാധിച്ച് മരിച്ച 75 കാരിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന പേസ് മേക്കര്‍ മോഷ്ടിച്ചതായി ബന്ധുക്കളുടെ ആരോപണം. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെയാണ് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മൂവാറ്റുപുഴ ഊരമന തൊണ്ടൂര്‍ വീട്ടില്‍ മറിയാമ്മയാണ് ലിവര്‍ സിറോസിസ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത്.
മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ അമിത രക്തശ്രാവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് പേസ് മേക്കര്‍ എടുത്തുമാറ്റിയ കാര്യം അറിയുന്നത്. ഇതേ ആശുപത്രിയില്‍ വെച്ച് തന്നെയാണ് മൂന്ന് വര്‍ഷം മുമ്പ് മൂന്നര ലക്ഷം രൂപ മുടക്കി മറിയാമ്മക്ക് പേസ് മേക്കര്‍ ഘടിപ്പിച്ചത്.
ഇത് അറിയാവുന്ന ആശുപത്രി ജീവനക്കാര്‍ മരിച്ച ഉടനെ മൃതദേഹത്തില്‍ നിന്നും പേസ് മേക്കര്‍ എടുത്തുമാറ്റിയതാകാമെന്നാണ് ബന്ധുക്കളുടെ ആരോപണം. പേസ് മേക്കറിന് ഇനിയും 10 വര്‍ഷത്തോളം ഗ്യാരണ്ടിയുണ്ടെന്ന കാര്യം അറിയാവുന്ന ജീവനക്കാര്‍ ഇടനിലക്കാര്‍ വഴി മറിച്ചുവില്‍ക്കാനാണ് ഇത് മോഷ്ടിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

Also Read:
ഭൂമി വില്‍പനയുടെ പേരില്‍ 50 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ 2 പേര്‍ക്കെതിരെ കേസ്
Keywords: Kochi, Hospital, theft, Allegation, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.