സ്ത്രീധന പ്രശ്‌നങ്ങളുമായി ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് കൊല്ലം ജില്ലയില്‍ നിന്നെന്ന് പി സതീദേവി

 


കൊല്ലം: (www.kvartha.com 04.12.2021) സംസ്ഥാനത്ത് സ്ത്രീധന പ്രശ്‌നങ്ങളുമായി ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് കൊല്ലം ജില്ലയില്‍ നിന്നെന്ന് വനിത കമീഷന്‍ അധ്യക്ഷ പി സതീദേവി. വിവാഹത്തിന് പിന്നാലെ തന്നെ ഗാര്‍ഹിക പീഡനം നേരിടുന്നതായി പരാതിപ്പെടുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടെന്നും പി സതീദേവി പറയുന്നു.  

വയോജനങ്ങളുടെ സംരക്ഷണത്തേക്കുറിച്ചും കമീഷന് പരാതി ലഭിക്കുന്നുണ്ട്. വയോധികരായ മാതാപിതാക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ മക്കള്‍ വിമുഖത കാട്ടുന്നതില്‍ കമീഷന്‍ ആശങ്ക രേഖപ്പെടുത്തി. 85 വയസായ മാതാവിനെ അഞ്ച് മക്കളും സംരക്ഷിക്കുന്നില്ലെന്ന പരാതി പരിഗണിക്കവേയാണു പരാമര്‍ശം. പ്രശ്‌നങ്ങള്‍ അതിവേഗം പരിഹരിക്കുന്നതിന് വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും നിര്‍ദേശിച്ചു.

സ്ത്രീധന പ്രശ്‌നങ്ങളുമായി ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് കൊല്ലം ജില്ലയില്‍ നിന്നെന്ന് പി സതീദേവി

വിവാഹം രെജിസ്റ്റെര്‍ ചെയ്യുന്നതിന് മുന്‍പ് വിവാഹ പൂര്‍വ കൗണ്‍സിലിങ് വധുവരന്മാര്‍ക്ക് നല്‍കുന്നത് ഗാര്‍ഹിക പീഡനം കുറയ്ക്കുന്നതില്‍ പങ്കുവഹിക്കും. ഇത്തരം കൗണ്‍സിലിങ് സര്‍കാരിന് നിര്‍ദേശം നല്‍കുമെന്നും വനിത കമീഷന്‍ പറയുന്നു. 

Keywords:  Kollam, News, Kerala, Marriage, Dowry, Complaint, Dowry, P Sathidevi, Women's Commission, P Sathidevi says that more complaints regarding dowry issues were received from Kollam district
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia