Sudan | 'സുഡാനിയില്‍ ഇപ്പോഴും കഴിയുന്നത് ആയിരത്തിലധികം മലയാളികൾ'; സുരക്ഷിതമായി നാട്ടിലെത്തിയവരുടെ വെളിപ്പെടുത്തൽ
May 3, 2023, 12:18 IST
കൊച്ചി: (www.kvartha.com) സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടം രൂക്ഷമായെങ്കിലും ഉപജീവന ആശങ്കകൾ സുഡാനിൽ തന്നെ തുടരാൻ നിരവധി മലയാളികളെ നിർബന്ധിതരാക്കിയിരിക്കുകയാണ്. ഏറ്റുമുട്ടൽ സുഡാനിന്റെ തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് പുറത്തേക്ക് പോവില്ലെന്ന പ്രതീക്ഷയിലാണ് ഇവരിൽ പലരും അവിടത്തന്നെ തുടരുന്നത്. 30 മലയാളികളുൾപ്പെടെ 184 പേരടങ്ങുന്ന മറ്റൊരു സംഘം അടുത്തിടെ സുഡാനിൽ നിന്ന് നെടുമ്പാശ്ശേരിയിലെ കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയിരുന്നു.
ആയിരത്തിലധികം മലയാളികൾ ഇപ്പോഴും സുഡാനിലുണ്ടെന്ന് ഒഴിപ്പിക്കപ്പെട്ടവരിൽ ഒരാളായ ആലപ്പുഴയിലെ ഹരിപ്പാട് സ്വദേശി രഞ്ജിത്ത് രാജ് പറഞ്ഞു. 'അവർ തലസ്ഥാനത്ത് നിന്ന് വളരെ അകലെയുള്ള അപ്പാർട്ട്മെന്റ് സമുച്ചയങ്ങളിലാണ് താമസിക്കുന്നത്. മാത്രവുമല്ല, പ്രധാന വിമാനത്താവളം ഖാർത്തൂമിൽ ആണെന്നതും ഇത് അപകടസാധ്യതയാണെന്നതും വെല്ലുവിളിയാണ്', അദ്ദേഹം കൂട്ടിച്ചേർത്തു.
ഖാർത്തൂമിൽ നിന്ന് രണ്ട് മണിക്കൂർ അകലെയുള്ള ഗാരിഡിൽ റിഫൈനറിയുടെ നടത്തിപ്പ് ചുമതലയുള്ള ചൈനീസ് കമ്പനിയിൽ എട്ട് വർഷമായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത്ത്. 'ഞാനും ചേട്ടനും കഴിഞ്ഞ മാസം വിഷുവിന് നാട്ടിൽ വരാൻ പ്ലാൻ ചെയ്തിരുന്നു. ഞങ്ങൾ വിമാന ടിക്കറ്റ് പോലും വാങ്ങി ഖാർത്തൂമിൽ എത്തി. ആ നിമിഷം തന്നെ പോരാട്ടം ആരംഭിച്ചു. പ്രസിഡന്റിന്റെ കൊട്ടാരവും മറ്റ് സർക്കാർ ഓഫീസുകളും സ്ഥിതി ചെയ്യുന്ന ഖാർത്തൂമിൽ താമസിക്കുന്നതിനേക്കാൾ സുരക്ഷിതമെന്ന് തോന്നിയതിനാൽ ഗാരിഡിലെ ഞങ്ങളുടെ ജോലിസ്ഥലത്തേക്ക് മടങ്ങാൻ തീരുമാനിച്ചു', രഞ്ജിത്ത് പറഞ്ഞു.
നല്ല സുരക്ഷാ കവചമുള്ള റിഫൈനറിയിലേക്ക് മടങ്ങിയ ശേഷം, ലൈറ്റ് ഓഫ് ചെയ്തുകൊണ്ട് പതുങ്ങിയിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. 'ഇന്ത്യൻ എംബസി ഒഴിപ്പിക്കൽ ആരംഭിച്ചപ്പോൾ, ഞങ്ങളെയും മറ്റ് 10 മലയാളികളെയും മൂന്ന് മണിക്കൂർ വെടിനിർത്തൽ സമയത്ത് പോർട്ട് സുഡാനിലേക്ക് കൊണ്ടുപോയി. സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് ഇന്ത്യൻ നാവികസേനയുടെ കപ്പലിൽ കൊണ്ടുപോയി. അന്നുതന്നെ ഞങ്ങൾ കേരളത്തിലേക്ക് വിമാനം കയറി', രഞ്ജിത്ത് വിശദീകരിച്ചു. സുഡാനിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, യുദ്ധം ഏകദേശം ആറ് മാസത്തോളം നീണ്ടുനിൽക്കും. സ്ഥിതിഗതികൾ സാധാരണ നിലയിലാകുമ്പോൾ മാത്രമേ മടങ്ങുന്നതിനെ കുറിച്ച് ചിന്തിക്കൂവെന്നാണ് രഞ്ജിത്ത് പറയുന്നത്.
Keywords: Kochi, Kerala, News, Sudan, Over 1,000 Keralites staying put in Sudan, says evacuee.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.