മാന്യത എന്ന്‌ പറയുന്ന വാക്കിന്റെ അര്‍ത്ഥം പ്രതിപക്ഷ നേതാക്കള്‍ പഠിച്ചിട്ടില്ല: പിസി ജോര്‍ജ്ജ്

 


മാന്യത എന്ന്‌ പറയുന്ന വാക്കിന്റെ അര്‍ത്ഥം പ്രതിപക്ഷ നേതാക്കള്‍ പഠിച്ചിട്ടില്ല: പിസി ജോര്‍ജ്ജ്
തിരുവനന്തപുരം: മാന്യത എന്ന്‌ പറയുന്ന വാക്കിന്റെ അര്‍ത്ഥം പ്രതിപക്ഷ നേതാക്കള്‍ പഠിച്ചിട്ടില്ലെന്ന്‌ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. ആര്‍ ശെല്‍വരാജ് നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പിന്നിലിരുന്ന് ചീത്ത വിളിക്കുകയായിരുന്നു പ്രതിപക്ഷത്തെ റൗഡി എംഎല്‍എമാര്‍. 


ഇവരെപ്പോലെ തന്നെ ജനങ്ങളുടെ വോട്ട് വാങ്ങി നിയമസഭയില്‍ വന്നയാളാണ്‌ ശെല്‍ വരാജ്. അതുമനസിലാക്കാതെ അദ്ദേഹത്തെ ചീത്തവിളിക്കുന്നവരുടെ സംസ്ക്കാരം കേരളത്തിലെ ജനങ്ങള്‍ കാണട്ടേയെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

ശെല്‍വരാജിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടയില്‍ പ്രതിപക്ഷാംഗങ്ങള്‍ ബഹളമുണ്ടാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു പിസി ജോര്‍ജ്ജ്. സിപിഐഎം എം.എല്‍.എ ആയിരുന്ന ശെല്‍ വരാജ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് യുഡിഎഫ് പിന്തുണയോടെ മല്‍സരിച്ച് വീണ്ടും എം.എല്‍.എ ആയി നിയമസഭയിലെത്തുകയായിരുന്നു.


Keywords:  Thiruvananthapuram, P.C George, Kerala, R. Shelvaraj
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia