രാജി പ്രഖ്യാപനം വേദനിപ്പിക്കുന്നതാണ്, എന്തെങ്കിലും സമ്മ‍ർദം മൂലമാണ് രാജിയെന്ന് കരുതുന്നില്ല; വി എം സുധീരന്റെ രാജിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

 


കൊച്ചി: (www.kvartha.com 25.09.2021) കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ നിന്നുള്ള മുതിർന്ന നേതാവ് വിഎം സുധീരൻ്റെ രാജിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

ഏത് സാഹചര്യത്തിലാണ് അദ്ദേഹം രാജിവച്ചതെന്ന് അറിയില്ലെന്നും സുധീരനെ നേരിൽ കണ്ട് ചർച നടത്തുമെന്നും വി ഡി സതീശൻ പറഞ്ഞു.

സതീശൻ്റെ വാക്കുകൾ -

വിഎം സുധീരൻ രാജി വച്ചത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അനാരോഗ്യം കാരണമാണ് രാജിയെന്നാണ് കെപിസിസി പ്രസിഡൻ്റ് പറഞ്ഞത്. എന്തായാലും വിഎം സുധീരനെ നേരിൽ കണ്ട് സംസാരിക്കും. വിഎം സുധീരൻ്റെ രാജി നിരാശജനകമാണ്. ഏത് സാഹചര്യത്തിലാണ് അദ്ദേഹം രാജിവച്ചതെന്ന് അറിയില്ല. രാജി പ്രഖ്യാപനം വേദനിപ്പിക്കുന്നതാണ്. എന്തെങ്കിലും സമ്മ‍ർദം മൂലമാണ് രാജിയെന്ന് കരുതുന്നില്ല.

രാജി പ്രഖ്യാപനം വേദനിപ്പിക്കുന്നതാണ്, എന്തെങ്കിലും സമ്മ‍ർദം മൂലമാണ് രാജിയെന്ന് കരുതുന്നില്ല; വി എം സുധീരന്റെ രാജിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

അതേസമയം സുധീരന്റെ രാജി എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. രാജി തീരുമാനം ദൗർഭാഗ്യകരമാണ്. പാർടിയെ ശക്തിപ്പെടുത്താൻ ഹൈകമാൻഡ് നടത്തുന്ന നീക്കങ്ങൾക്ക് സുധീരന്റെ രാജി പോറലേൽപ്പിക്കുമെന്നും ഉണ്ണിത്താൻ തുറന്നടിച്ചു.

Keywords:  News, Kochi, Kerala, State, Opposition leader, V.D Satheeshan, V.M Sudheeran, Politics, Top-Headlines, Opposition leader VD Satheesan responds to VM Sudheeran's resignation.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia